HOME
DETAILS
MAL
സി.എച്ച് സെന്റര്‍ ഉപകരണങ്ങള്‍ നല്കി
backup
October 31 2016 | 20:10 PM
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോ വാസ്കുലര്‍ തൊറാസിക് ഓപറേഷന് തിയേറ്ററിലേക്ക് സി.എച്ച് സെന്റര്‍ നല്കിയ ഉപകരണങ്ങള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിനു കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.പി കോയ അധ്യക്ഷനായി. ഡെന്റല്‍ കോളജിലേക്ക് സി.എച്ച് സെന്റര്‍ നല്കുന്ന കസേരകളും ചടങ്ങില്‍ കൈമാറി.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.പി ശശിധരന്, സൂപ്രണ്ട് എം.പി ശ്രീജയന്‍, ഡോ. കുര്യാക്കോസ്, ഡോ. ടി.പി രാജഗോപാല്‍, ഡോ. സുധ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ഫസലു മാഹി എന്നിവരും കെ.എം.സി.സി അജ്മാന് സി.എച്ച് സെന്റര്‍ ഭാരവാഹികളും പങ്കെടുത്തു. എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതവും ടി.പി മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."