HOME
DETAILS
MAL
പ്രവാസികളെ സര്‍ക്കാര്‍ സഹായിക്കണം: ഐ.എന്‍.എല്‍
backup
October 31 2016 | 20:10 PM
കോഴിക്കോട്: പ്രവാസികളെ സാമ്പത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വദേശിവല്‍ക്കരണവും നിതാഖത്തും തുടങ്ങി പ്രവാസികള്‍ക്ക് പ്രയാസമുണ്ടാക്കുമ്പോള്‍ അവരെ സഹായിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര പ്രവര്‍ത്തനമില്ല. പ്രവാസി ക്ഷേമനിധിയില്‍ ചേരാനുള്ള പ്രായപരിധി നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സി.എച്ച് ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായി. ഐ.എന്‍.എല്‍ അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
ബഷീര്‍ വടേരി, കോതൂര്‍ മുഹമ്മദ്, പി.കെ സുലൈമാന്‍, ഒ.ടി ബഷീര്‍, വി.കെ കരീം പുതുപ്പാടി, അഷ്റഫ് വള്ളിയാട്, ടി.ടി മെഹബൂബ്, നാസര്‍ വെള്ളയില്‍, മുക്കോലക്കല്‍ ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."