രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരോട് രാജ്യം വിടാന്‍ പാകിസ്താന് ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാകിസ്താനിലെ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരോട് രാജ്യം വിടാന്‍ പാകിസ്താന് ആവശ്യപ്പെട്ടേക്കുമെന്ന് ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു. നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു റിപ്പോര്‍ട്ട്. കൊമേഴ്സ്യല്‍ കൗണ്‍സിലര്‍ രാജേഷ് അഗ്നിഹോത്രി, പ്രസ് കൗണ്‍സിലര്‍ ബല്‍ബിര്‍ സിങ് എന്നിവരോടാണ് പാകിസ്താന് രാജ്യം വിടാന്‍ ആവശ്യപ്പെടുക. പാകിസ്താനിലെ നിരവധി ടെലിവിഷന്‍ ചാനലുകളില്‍ പുറത്താക്കാനുദ്ദേശിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുള്‍പ്പെടെ പുറത്തുവിടുന്നുമുണ്ട്.
അഗ്നിഹോത്രിക്ക് റോയുമായും ബല്‍ബിര്‍ സിങിന് ഐ.ബിയുമായും നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ രാജ്യത്തു നിന്നും പുറത്താക്കാനുള്ള തീരുമാനം പാകിസ്താന് കൈക്കൊണ്ടതെന്നും ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ യഥാര്‍ഥ ബന്ധം പുറത്തുവരാതിരിക്കാനാണ് നയതന്ത്ര ഉദ്യോഗസ്ഥരെന്ന ഭാവത്തില്‍ ഇവര്‍ പാകിസ്താനിലെത്തിയതെന്നും ടെലിവിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഇതുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."