സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; വന്‍ അപകടം ഒഴിവായി
പാലക്കാട്: ചിറ്റൂര്‍ റോഡില്‍ മണപ്പുളളിക്കാവ് പെട്രോള്‍ പമ്പിനു സമീപം നിയന്ത്രണം വിട്ടു പാടത്തേക്ക് ഇറങ്ങിയ സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നതിനാല്‍ വന്‍അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു അപകടം. പാലക്കാട് നിന്നും ചെമ്മണാംപതിയിലേക്കു പോകുകയായിരുന്ന ശ്രീനാരായണ ബസാണ് അപകടത്തില്‍പ്പെട്ടത്.
തൃശൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് നേര്ക്കുവന്നപ്പോഴായിരുന്നു സംഭവം. നേര്‍ക്കുനേരെയുളള കൂട്ടിയിടി ഒഴിവാക്കാന്‍ വേണ്ടി റോഡരികിലേക്ക് വെട്ടിമാറ്റിയപ്പോഴാണ് സ്വകാര്യബസ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചു നിന്നതിനാലാണ് ബസ് പാടത്തേക്ക് മറിയാതിരുന്നത്. പോസ്റ്റിലിടിച്ചയുടന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും വന്‍ദുരന്തം ഒഴിവാക്കി. അപകടം നടന്നയുടന്‍ ട്രാഫിക്ക് പൊലിസും വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് പാലക്കാട്-ചിറ്റൂര്‍ റോഡില്‍ അരമണിക്കൂറോളം ഗതാഗതതടസം ഉണ്ടായി. ക്രെയിനുപയോഗിച്ച് ബസ് മാറ്റിയതിനുശേഷമാണ് വാഹനഗതാഗതം സാധാരണ നിലയിലായത്. അതേസമയം സ്വകാര്യബസിനു എതിരേ വന്ന കെ.എസ്.ആര്.ടി.സി ബസ് നിര്‍ത്താതെ പോയി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."