ഫേസ്ബുക്ക് വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ചൂഷണം ചെയ്യുന്ന യുവാവ് പിടിയില്‍
മട്ടാഞ്ചേരി: ഫേസ് ബുക്ക് വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരെ സാമ്പത്തികമായും ലൈംഗീകമായും ചൂഷണം ചെയ്യുന്നയാള്‍ ഫോര്‍ട്ട്‌കൊച്ചി പൊലിസിന്റെ പിടിയിലായി. മട്ടാഞ്ചേരി ടൗണ്‍ ഹാള്‍ റോഡില്‍ ഷഹബാന്‍ കെ.എസ് (26)നെയാണു ഫോര്‍ട്ട്‌കൊച്ചി എസ്.ഐ എസ് ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഫേസ് ബുക്കിലൂടെ ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് ഇവരുടെ വാട്ട്‌സ് ആപ്പ് നമ്പറി കൈക്കലാക്കി ചാറ്റിങ്ങിലൂടെ ലൈംഗീക വീഡിയോകളും സന്ദേശങ്ങളും അയച്ച് സ്ത്രീകളെ വരുതിയിലാക്കും. പിന്നീട് ഇവരുടെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ കൈവശപ്പെടുത്തി സൗഹൃദത്തിന്റെ പേരില്‍ സ്വര്‍ണവും പണവും കൈവശപ്പെടുത്തുകയാണ് ഇയാളുടെ രീതി. പിന്നീട് കൂടുതല്‍ സ്വര്‍ണം നല്‍കാതിരിക്കുകയോ നല്‍കിയ സ്വര്‍ണം തിരിച്ച് ചോദിക്കുകയോ ചെയ്താല്‍ നഗ്‌ന ഫോട്ടോകളും വീഡിയോകളും നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് പൊലിസ് പറഞ്ഞു.
തൃപ്പൂണിത്തുറ സ്വദേശിനിയായ വീട്ടമ്മ ഡെപ്യൂട്ടി കമ്മിഷ്ണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നു ഫോര്‍ട്ട്‌കൊച്ചി പൊലിസ് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.കൂടുതല്‍ പണം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് മരട് ന്യൂക്‌ളിയസ് മാളില്‍ വിളിച്ച് വരുത്തി പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ പ്രതി ഇത്തരത്തില്‍ ഇരുപതോളം സ്ത്രീകളെ ചൂഷണം ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
ഇയാള്‍ വധശ്രമത്തിനുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലിസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ മനാഫ്,സിവില്‍ പൊലിസ് ഓഫിസര്‍മാരായ എം.എ ജോണ്‍,ജി.രാജേഷ്,ശ്രീനാഥ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."