HOME
DETAILS
MAL
അക്രമികളുടെ പേരില്‍ നടപടി വേണം
backup
November 04 2016 | 01:11 AM
തൊടുപുഴ : മുത്തൂറ്റ് ഫിനാന്‍സില്‍ സമരത്തിന്റെ പേരില്‍ മാനേജരെ ആക്രമിച്ച കേസിലെ പ്രതികളുടെ പേരില്‍ ചെറിയ വകുപ്പുകള്‍ ഉപയോഗിച്ച് കേസ് ചാര്‍ജ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നു കെ ടി യു സി എം സംസ്ഥാന വൈസ് പ്രസിഡന്റ് എം കൃഷ്ണന്‍. പൊലിസ് അക്രമികള്‍ക്ക് ഒത്താശ ചെയ്തത് ഗൗരവമായി കാണണം .സംസ്ഥാനത്തു ഭരണത്തിന്റെ പേരില്‍ സി പി എമ്മും സി ഐ ടി യു വും അക്രമം അഴിച്ചു വിട്ടിരിക്കുകയാണ് .ഒരു സ്ഥാപനത്തില്‍ കയറി മാനേജരെ പരസ്യമായി തല്ലിയവര്‍ പൊലിസ് ജാമ്യത്തില്‍ പോയത് അക്രമത്തിനു പൊലിസ് കൂട്ട്‌നില്‍ക്കുന്നു എന്നതിന്റെ തെളിവാണെന്നും കൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."