HOME
DETAILS
MAL
ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്ത നടപടി: തൊഴിലാളികള്‍ ധര്‍ണ നടത്തി
backup
November 04 2016 | 04:11 AM
മേപ്പാടി: മേപ്പാടി ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്ത മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മേപ്പാടി ടൗണില്‍ പ്രകടനവും ധര്‍ണയും നടത്തി. സര്‍ക്കാര്‍ ലോക്കൗട്ട് പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മേപ്പാടി ടൗണില്‍ നടന്ന ധര്‍ണ ഐ.എന്‍.ടി.യു.സി ജില്ലാപ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂനിയന്‍ നേതാക്കളായ പി.പി.എ കരീം, പി. ഗഗാറിന്, എന്‍. വേണുഗോപാല്‍, എം.പി ചന്ദ്രന്, പി. കോയാമു, പി.കെ അനില്‍കുമാര്‍, ബി. സുരേഷ്ബാബു, കെ.പി ബാലകൃഷ്ണന്, യു. കരുണന്, ഒ. ഭാസ്ക്കരന്‍, രാധാ രാമസ്വാമി, പി. വിനോദ്കുമാര്‍, പി.എ മുഹമ്മദ്, പി.ആര് ശ്രീധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."