HOME
DETAILS

ഉപയോഗപ്രദമില്ലാതെ പുവ്വത്തൂരിലെ വെയിറ്റിങ് ഷെഡ്

  
backup
November 04 2016 | 06:11 AM

%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b5%e0%b5%8d%e0%b4%b5

 

പാവറട്ടി: ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഉപയോഗപ്രദമല്ലാതെ പുവ്വത്തൂര്‍ ബസ് സ്റ്റാന്‍ഡിലെ യാത്രക്കാര്‍ക്ക് വിശ്രമത്തിനൊരുക്കിയ വെയിറ്റിംഗ് ഷെഡ്. 2006 മുതല്‍ 2015 വരെയുള്ള ദീര്‍ഘകാലത്തെ സമയമെടുത്ത് നിര്‍മിച്ചതാണ് ബസ് സ്റ്റാന്‍ഡ്. എന്നാല്‍ സ്റ്റാന്‍ഡിലെ വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് യാത്രക്കാരായ ജനങ്ങളെ ദുരിതത്തിലാക്കിയത്.
പുവ്വത്തൂര്‍ സെന്ററില്‍ നിര്‍മിച്ചി ട്ടുള്ള ബസ് സ്റ്റാന്‍ഡിലേക്ക് ചാവക്കാട്, ഏനാമാവ്, പറപ്പൂര്‍ എന്നീ മൂന്ന് ഭാഗങ്ങളില്‍ നിന്നുള്ള ബസുകളാണ് കയറുന്നത്. ബസുകളെല്ലാം യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്താണ്. എന്നാല്‍ യാത്രക്കാര്‍ക്ക് ബസ് വരുന്നതുവരെ വിശ്രമിക്കുന്ന തിനായി വെയിറ്റിംഗ് ഷെഡ് നിര്‍മിച്ചിട്ടുള്ളത് സ്റ്റാന്‍ഡിന്റെ പിന്‍വശത്തുള്ള കംഫര്‍ട്ട്‌സ്‌റ്റേഷന്റെയും അപ്പുറത്ത് ഒരു മൂലയിലും.
ബൈപ്പാസ് റോഡിലൂടെ കയറുന്നത് കാരണം ചാവക്കാട് ഭാഗത്ത് നിന്നുവരുന്ന ബസുകള്‍ മാത്രമാണ് ഷെഡിന്റെ സമീപത്തുകൂടി പോകുന്നത്. ഈ ബസുകളും ആളുകളെ ഇറക്കുന്നതും കയറ്റുന്നതും മെയിന്‍ റോഡിനോട് ചേര്‍ന്ന ഭാഗത്താണ്. ഇതുകാരണം യാത്രക്കാര്‍ക്ക് ശക്തമായ മഴയാ യാലും വെയിലായാലും സഹിക്കേണ്ടി വരികയാണ്. പലരും ശക്തമായ വെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ സ്റ്റാന്‍ഡില്‍ വിവിധ പാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളുടെ മറവില്‍ കയറി നില്‍ക്കുകയാണ് പതിവ്. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരാണ് വല്ലപ്പോഴെങ്കിലും ഇവിടെക്കൊന്ന് കയറി നോക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനിടെ ഒരു യാത്രക്കാരന്‍ പോലും ഇതുവരെ ഈ ഷെഡിലേക്ക് കയറി നോക്കിയിട്ടില്ല എന്നതും പലയാത്രക്കാര്‍ക്കും സ്റ്റാന്‍ഡില്‍ ഇങ്ങിനെയൊരു വെയിറ്റിംഗ് ഷെഡ് ഉള്ളതായി അറിയാ ത്തതും ഇതിന്റെ അശാസ്ത്രീയതയെ സൂചിപ്പിക്കുന്നു.
സ്റ്റാന്‍ഡിനോട് ഒരു ബന്ധവുമില്ലാത്ത രീതിയില്‍ നില്‍ക്കുന്നതിനാല്‍ വെയിറ്റിംഗ് ഷെഡ് ഭിക്ഷാടകരുടെയും തെരുവ് നായക്കളുടെയും താവളമായി മാറിയിരിക്കയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ: മരണപ്പെട്ട വിദ്യാര്‍ഥിയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത സഹപാഠികള്‍ നിരീക്ഷണത്തില്‍

Kerala
  •  3 months ago
No Image

സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യു.സി.സി

Kerala
  •  3 months ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

International
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago