HOME
DETAILS
MAL
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റി
backup
November 04 2016 | 12:11 PM
കൊച്ചി: കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റി. പൊലിസ് അന്വേഷണം നടക്കുന്നതിനാലാണ് നടപടിയെന്ന് സി.പി.എം ജില്ലാ കമ്മിറ്റി. ജില്ലാ സെക്രട്ടേറിയറ്റ് ഹുസൈന് പകരം ചുമതല ടി.കെ മോഹനന് നല്കി. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് പ്രതിയാണ് സക്കീര്‍ ഹുസൈന്. പരാതിയില്‍ കൂടുതല്‍ നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് എടുക്കണമെന്ന് ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റിയെങ്കിലും ജില്ലാ കമ്മിറ്റിയില്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."