HOME
DETAILS

ആനയും വെടിക്കെട്ടുമില്ലാതെ മതവിശ്വാസം പുലരില്ലേയെന്ന് ഹൈക്കോടതി

  
backup
May 17 2016 | 19:05 PM

%e0%b4%86%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

കൊച്ചി: മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ഏതു മതമാണ് ആഘോഷത്തിന് ആനയും വെടിക്കെട്ടും നിഷ്‌കര്‍ഷിക്കുന്നതെന്നും ഹൈക്കോടതിയുടെ വിമര്‍ശനം.

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളും വെടിക്കെട്ട് കരാറുകാരും നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് പി. ഉബൈദാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. ആനയും വെടിക്കെട്ടുമില്ലെങ്കില്‍ മത വിശ്വാസം പുലരില്ലേയെന്നു ചോദിച്ച സിംഗിള്‍ബെഞ്ച് ഇവ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഭയക്കുകയാണെന്നും വാക്കാല്‍ കുറ്റപ്പെടുത്തി. പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി ക്ഷേത്രം ഭാരവാഹികളായ കൃഷ്ണന്‍ കുട്ടി, പി.എസ്. ജയലാല്‍, പ്രസാദ്, സുരേന്ദ്രന്‍ പിള്ള, രവീന്ദ്രന്‍ പിള്ള, സോമസുന്ദരന്‍ പിള്ള, മുരുകേഷ്, എന്നിവരും വെടിക്കെട്ടു കരാറുകാരനായ കൃഷ്ണന്‍കുട്ടി, ലൈസന്‍സിയായ ഭാര്യ അനാര്‍ക്കലി എന്നിവരും നല്‍കിയ ജാമ്യാപേക്ഷയാണ് സിംഗിള്‍ബെഞ്ച് പരിഗണിക്കുന്നത്.

കേസന്വേഷണത്തില്‍ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഹരജികളില്‍ ഹാജരാക്കാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു. പുറ്റിങ്ങല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സമാനമായ ഹരജികളോ മുന്‍കൂര്‍ ജാമ്യഹര്‍ജികളോ നിലവിലുണ്ടെങ്കില്‍ അവയും ഇതോടൊപ്പം പരിഗണിക്കാമെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് ഹരജികള്‍ മെയ് 23 ലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ കുഴഞ്ഞുവീണു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്; വി.ടി ബല്‍റാം

Kerala
  •  2 months ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്; 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  2 months ago
No Image

100 കോടി കൊടുത്താല്‍ ഒന്നുകില്‍ മുഖ്യമന്ത്രിയാവണം, അല്ലെങ്കില്‍ തിരിച്ച് 200 കോടി കിട്ടണം- തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലുമായി യുദ്ധത്തിനില്ല, ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി'  ഇറാന്‍ പ്രസിഡന്റ് 

International
  •  2 months ago
No Image

സെന്‍സസ് നടപടികള്‍ 2025ല്‍ ആരംഭിക്കും; റിപ്പോര്‍ട്ട് 2026ല്‍

National
  •  2 months ago
No Image

ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, ഭരണസമിതി യോഗത്തില്‍ ബഹളം

Kerala
  •  2 months ago
No Image

വയനാടിന്റെ സ്‌നേഹത്തിന് നന്ദി; പ്രിയങ്കാഗാന്ധി മണ്ഡലത്തില്‍, ഉജ്ജ്വല സ്വീകരണം

Kerala
  •  2 months ago
No Image

'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

International
  •  2 months ago