HOME
DETAILS
MAL
സുദാനില്‍ മരുന്നിനും ഇന്ധനത്തിനും സബ്സിഡിയില്ല
backup
November 04 2016 | 19:11 PM
ഖാര്‍ത്തൂം: സുദാനില്‍ മരുന്ന്, വൈദ്യുതി, ഇന്ധന ഉത്പന്നങ്ങള്‍ എന്നിവയ്ക്കുള്ള സര്‍ക്കാര്‍ സബ്്സിഡി നിര്‍ത്തലാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടി. വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി ബദ്്ര്‍ എല്‍ദിന്‍ മഹ്്മൂദ് ആണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രാദേശിക കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. 2011 ല്‍ ദക്ഷിണ സുദാനുമായുള്ള യുദ്ധത്തെ തുടര്‍ന്നാണ് സുദാന്‍ സാമ്പത്തികമായി തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."