HOME
DETAILS

ചെറുപുഴ പൊലിസ് പ്രാര്‍ഥിക്കുന്നു : പ്രതികളെ കിട്ടരുതേ..

  
backup
November 04 2016 | 20:11 PM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf

.

ചെറുപുഴ : ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി ലഭിച്ചുവെങ്കിലും ചെറുപുഴ പൊലിസ് സ്‌റ്റേഷന്റെ  പരാധീനതകള്‍ അവസാനിക്കുന്നില്ല. ഇവിടെ വനിതാ പൊലിസുകാര്‍ക്ക്  സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം പോലുമില്ല. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രിമാര്‍ ഓടിനടന്ന് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പൊലിസ് സ്‌റ്റേഷനും ആരംഭിച്ചത്. ചെറുപുഴ പഞ്ചായത്തിന്റെ കീഴിലുള്ള മൃഗാശുപത്രി കെട്ടിടമൊഴിപ്പിച്ചാണ് പൊലിസ് സ്‌റ്റേഷന്‍ തുടങ്ങിയത്. പിന്നീട് നിലവിലുള്ള കക്കൂസുകളും മറ്റും നവീകരിച്ചുവെന്നല്ലാതെ  ആവശ്യത്തിനുള്ള സൗകര്യങ്ങളൊന്നും ഇവിടെയില്ല. കഴിഞ്ഞ മാസം വരെ രജിസ്‌ട്രേഷന്‍ ആരംഭിക്കാത്തതുകൊണ്ട് പ്രതികളെ മാതൃസ്‌റ്റേഷനായ പെരിങ്ങോത്തേക്കാണ് കൊണ്ടുപോയിരുന്നത്. ലോക്കപ്പ് സംവിധാനം ഇല്ലാത്തതുകൊണ്ട് പ്രതികള്‍ ഇറങ്ങിഓടിയ സംഭവം വരെ ഇവിടെയുണ്ടായിട്ടുണ്ട്. അതിനെക്കാളെല്ലാം ഉപരി വനിതാ പൊലിസുകാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലുമിവിടെയില്ല. പൊലിസ് സ്‌റ്റേഷനുമുകളിലത്തെ നിലയില്‍ ഒരു മുറി അനുവദിച്ചിട്ടുണ്ടെങ്കിലും അത് പൂട്ടിയിടാന്‍ പോലും കഴിയില്ല. ഈ പൊലിസ് സ്‌റ്റേഷനു സ്വതന്ത്ര ചുമതല ലഭിച്ചതോടെ പ്രശ്‌ന പരിഹാരവുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  14 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  19 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  24 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  39 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago