വാട്ടര്‍ കിയോസ്‌ക്കുകള്‍ മാറ്റി സ്ഥാപിക്കാന്‍ ജില്ലാകലക്ടറുടെ നിര്‍ദ്ദേശം
ഇരിട്ടി:കുടിവെള്ള വിതരണ വാട്ടര്‍ കിയോസ്‌ക്കുകള്‍ മാറ്റി സ്ഥാപിക്കാന്‍ ജില്ലാകലക്ടറുടെ നിര്‍ദ്ദേശം. ഇരിട്ടി താലൂക്കിലെ പടിയൂര്‍, ആറളം, കല്യാട് വില്ലേജുകളില്‍ മാനദണ്ഡമില്ലാതെ സ്ഥാപിച്ച 20 കിയോസ്‌ക്കുകള്‍ മാറ്റി സ്ഥാപിക്കാനാണ് ജില്ല കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇരിട്ടി തഹസില്‍ദാര്‍ ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയത്. ചില വില്ലേജുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂടുതല്‍ കിയോസ്‌കുകള്‍ അനുവദിക്കുകയും മറ്റു സ്ഥലത്ത് കിയോസ്‌കുകള്‍ സ്ഥാപിക്കാതിരിക്കുകയും ചെയ്ത വിഷയം ജൂലൈ 25 നാണ് സുപ്രഭാതം വാര്‍ത്തയാക്കിയത്. വെള്ളര്‍വള്ളി, പായം, അയ്യങ്കുന്ന്, മണത്തണ, കണിച്ചാര്‍, കൊട്ടിയൂര്‍, നുച്യാട്, വയത്തൂര്‍, പഴശ്ശി തുടങ്ങിയ വില്ലേജുകളിലാണ് വാട്ടര്‍ കിയോസ്‌കുകള്‍ ഇല്ലാത്തത്. ഈ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഉളിക്കല്‍, പേരാവൂര്‍, പായം, അയ്യങ്കുന്ന്, കണിച്ചാര്‍, കൊട്ടിയൂര്‍, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി എന്നിവയിലെ സെക്രട്ടറിമാര്‍ അതത് വില്ലേജ് ഓഫിസറുടെ സാന്നിധ്യത്തില്‍ കിയോസ്‌കുകള്‍, സ്റ്റാന്‍ഡ്, ടാപ്പ്, പൈപ്പ് എന്നിവ സഹിതം കൊണ്ടണ്ടു വന്ന് 25 കുടും ബങ്ങളെങ്കിലും ഉപയോഗിക്കത്തക്ക വിധത്തില്‍ മാറ്റി സ്ഥാപിക്കാനാണ് തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇരിട്ടി താലൂക്കിനു കീഴില്‍ 62 കിയോസ്‌ക്കുകളാണുള്ളത്. താലൂക്കിലെ 19 വില്ലേജുകളിലേക്കാണ് ഇവ അനുവദിച്ചത്. ഇവയില്‍ 17 കിയോസ്‌ക്കുകളും പടിയൂരിലാണ് സ്ഥാപിച്ചത്. ഒരു കിലോമീറ്ററിനുള്ളില്‍ തന്നെ മൂന്നെണ്ണം എന്ന രീതിയിലാണ് പടിയൂരില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചത്. 62 എണ്ണത്തില്‍ വിളമന വില്ലേജിന് ഒന്നു മാത്രമെ അനുവദിച്ചിട്ടുള്ളൂ. എട്ടു വില്ലേജുകളില്‍ ഒരു ടാങ്ക് പോലും നല്‍കിയിട്ടില്ല. ജില്ലാകലക്ടറുടെയും,മനുഷ്യാവകാശ കമ്മീഷന്റെയും ഇടപെടലിനെത്തുടര്‍ന്ന് പടിയൂര്‍,ആറളം കല്ല്യാട് വില്ലേജുകളില്‍ നിന്ന് 20 വാട്ടര്‍ കിയോസ്‌കുകളാണ് കുടിവെള്ളക്ഷാമം രൂക്ഷമായ വില്ലേജുകളിലേക്ക് മാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."