പലിശ നല്കാന് വൈകിയതിന് ബ്ലെയ്ഡ് മാഫിയയുടെ വധ ഭീഷണി
വാടാനപ്പള്ളി: പലിശ നല്കാന് വൈകിയതിന് ബ്ലെയ്ഡ് മാഫിയയുടെ വധ ഭീഷണി. പലിശക്കെടുത്ത ഇരുപത്തി അയ്യായിരം രൂപ തിരികെ നല്കാന് വൈകിയതിന് കുടുംബത്തെ വധിക്കുമെന്ന് ബ്ലെയ്ഡ് മാഫിയയുടെ ഭീഷണി. തളിക്കുളം പള്ളിമുക്ക് സ്വദേശി പണിക്കവീട്ടില്‍ ഹംസയുടെ കുടുംബത്തിനാണ് ഭീഷണി. വീട് പണിയുന്നതിന് വേണ്ടി രണ്ട് വര്‍ഷം മുമ്പാണ് പണിക്കവീട്ടില്‍ ഹംസ തളിക്കുളം പള്ളിമുക്ക് സ്വദേശിയായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ രാജിയുടെ കയ്യില്‍ നിന്നും ഇരുപത്തി അയ്യായിരം രൂപ പലിശക്കെടുത്തത്. പലിശയിനത്തിലേക്ക് പത്തൊമ്പതിനായിരം രൂപ പല പ്രാവശ്യമായി നല്‍കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇരുപത്തിഅയ്യായിരം രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ രാജിയുടെ ഭര്‍ത്താവ് കൃഷ്ണന്‍ക്കുട്ടി വീട്ടിലെത്തി ഭീഷണിപെടുത്താറുണ്ടന്നും മത്സ്യകച്ചവടക്കാരനായ ഗൃഹനാഥനെ പല പ്രാവശ്യം റോഡില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിക്കാറുണ്ടന്നും വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സൈക്കിളില്‍ മത്സ്യ കച്ചവടം നടത്തുകയായിരുന്ന ഹംസയെ രാജിയുടെ ഭര്‍ത്താവ് കൃഷ്ണന്‍കുട്ടി തടഞ്ഞ് നിറുത്തുകയും സൈക്കിള്‍ മറിച്ചിട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മാത്രമല്ല പണം നല്കിയില്ലങ്കില് വീട് കയറി ആക്രമിക്കുമെന്നും കൊല്ലുമെന്നുമാണ് കൃഷ്ണന്‍കുട്ടിയുടെ ഭീഷണിയെന്ന് ഇതേതുടര്‍ന്ന് പണിക്കവീട്ടില്‍ ഹംസ വലപ്പാട് പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."