പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍
കോഴിക്കോട്: ഇസ്‌ലാമിക വ്യക്തി നിയമങ്ങളെ കുറിച്ച് അനാവശ്യ അഭിപ്രായപ്രകടനം നടത്തിയ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നിലപാടിനെതിരേ മുസ്‌ലിം സംഘടനാ നേതാക്കള്‍ രംഗത്ത്. വിശ്വാസികളുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ അനാവശ്യമായി ഇടപെടുന്ന പ്രവണത രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ഇതര സമുദായത്തില്‍ നടക്കുന്ന വിവാഹമോചനമോ മറ്റോ ചര്‍ച്ച ചെയ്യാതെ എല്ലാ മേഖലയിലും ശാസ്ത്രീയ സംവിധാനം ഒരുക്കിയ ഇസ്‌ലാമിനെ മാത്രം കടന്നാക്രമിക്കുന്നത് അവരുടെ ആശയപാപ്പരത്തമാണ്. ഫാസിസത്തിന് വളം വച്ച് കൊടുക്കുന്ന ഇത്തരം നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മതവിശ്വാസികളുമായി ബന്ധപ്പെട്ട വ്യക്തിനിയമത്തില്‍ ഇടപെടാന്‍ ആരേയും അനുവദിക്കരുതെന്നും മതസംഘടനകള്‍ക്കും മത പണ്ഡിതന്മാര്‍ക്കും മാത്രമേ ഇതില്‍ ഇടപെടാന്‍ അധികാരമുള്ളൂവെന്നും പുരോഗമന സമൂഹത്തില്‍ വരെ വിവാഹ മോചനത്തിനുള്ള അവകാശം വകവച്ചു നല്‍കുന്നുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു.
ശരീഅത്ത് നിയമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും കോടതിയും സര്‍ക്കാറും ഇടപെടരുതെന്നും മത നിയമങ്ങള്‍ വ്യാഖ്യാനിക്കാന്‍ മതപണ്ഡിതന്മാര്‍ക്കു മാത്രമാണ് അധികാരമുള്ളതെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ കുഞ്ഞി മുഹമ്മദ് മൗലവി പറഞ്ഞു. അനിവാര്യ സാഹചര്യത്തില്‍ മാത്രം അനുവദിക്കപ്പെട്ടതാണ് ഇസ്‌ലാമില്‍ ബഹുഭാര്യത്വം. മതത്തിന്റെ നിയമങ്ങള്‍ പാലിക്കാതെ അനിയന്ത്രിതമായി നടത്തി സ്ത്രീകളെ കഷ്ടപ്പെടുത്തുന്നതു നിയന്ത്രിക്കേണ്ടതുണ്ടെന്നും തിന്മകളെ നിയന്ത്രിക്കാന്‍ ഉപദേശം മാത്രം പോരെന്നും അഖിലേന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
എസ്.എം.എഫ് പാരന്റിങ് കോണ്‍ഫറന്‍സ് നാളെ
കോഴിക്കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടപ്പാക്കുന്ന ഇസ്‌ലാമിക് പാരന്റിങ് കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കുന്ദമംഗലം പന്തീര്‍പാടത്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനാകും. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, പിണങ്ങോട് അബൂബക്കര്‍ സംബന്ധിക്കും.
എസ്.കെ.എസ്.എസ്.എഫ് സംയുക്തയോഗം
കോഴിക്കോട് : എസ്.കെ.എസ്.എഫ് ജില്ലാ പ്രസിഡന്റ് , സെക്രട്ടറിമാരുടേയും സംസ്ഥാന സബ് വിങ് ചെയര്‍മാന്‍, കണ്‍വീനര്‍മാരുടേയും സംയുക്തയോഗം ഇന്ന് വൈകിട്ട് മൂന്നിന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരുമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."