പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ 'പ്രചരണ മുഖം'
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പ്രചരണത്തിന്റെ മുഖമാകുന്നു. കേന്ദ്ര ടൂറിസം മന്ത്രാലയം അമിതാബ് ബച്ചനടക്കമുള്ള ബോളിവുഡ് താരങ്ങളെ തഴഞ്ഞാണ് പ്രധാനമന്ത്രിയെ അംബാസഡറാകുന്നത്.
നേരത്തെ അമീര്‍ ഖാനെ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് മാറ്റിയതിന് ശേഷം ഈ സ്ഥാനത്തേക്ക് അമിതാബ് ബച്ചനടക്കം താരങ്ങളെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം മോദിയെ ഈ സ്ഥാനത്തേക്ക് തീരുമാനിക്കുകയായിരുന്നു.
ഇനിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ടര വര്‍ഷക്കാലയളവില്‍ വിദേശികളെ ആകര്‍ഷിക്കാനുള്ള ടൂറിസം മന്ത്രാലയത്തിന്റെ ഇന്‍ക്രഡിബിള്‍ ഇന്ത്യാ പ്രചാരണത്തില്‍ ബോളിവുഡ് താരങ്ങള്‍ക്ക് പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രചാരണത്തിന്റെ മുഖമുദ്രയാവുക. ഇന്ത്യയിലും വിദേശത്തും ടൂറിസത്തെ കുറിച്ച് മോദി പരാമര്‍ശിച്ച കാര്യങ്ങള്‍ വീഡിയോ പ്രചരണത്തിന്റെ ഭാഗമാക്കും. ടൂറിസം മന്ത്രാലയം വീഡിയോ,ഓഡിയോ സംരംഭങ്ങളും പദ്ധതിയിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."