മണിപ്പൂര്‍ പ്രക്ഷോഭം ശക്തം; അവശ്യവസ്തുക്കള്‍ കിട്ടാനില്ല
ഇംഫാല്‍: ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം മണിപ്പൂരിനെ നിശ്ചലമാക്കുന്നു.
ട്രൈബല്‍ വിഭാഗങ്ങള്‍ക്കായി സാദര്‍ ഹില്‍, ജിരിബാം എന്നീ ജില്ലകള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്.
പ്രക്ഷോഭത്തിനെതിരേ സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകാത്ത സാഹചര്യത്തില്‍ വിവിധ ട്രൈബല്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തേക്കുള്ള എല്ലാ ചരക്കു നീക്കങ്ങളും തടഞ്ഞിരിക്കുകയാണ്.
സമരത്തെതുടര്‍ന്ന് മണിപ്പൂരിലെ ജനജീവിതം ദുസഹമായിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 മുതലാണ് സമരം തുടങ്ങിയത്.
അവശ്യവസ്തുക്കളുടെ ക്ഷാമം സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തേക്ക് ചരക്കു നീക്കത്തിന് സുരക്ഷ നല്‍കണമെന്ന് ട്രക്ക് ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1500 ട്രക്കുകളാണ് സംസ്ഥാനാതിര്‍ത്തിയില്‍ കാത്തുകെട്ടിക്കിടക്കുന്നത്.
പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ക്ഷാമം നേരിട്ടതോടെ കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലക്കാണ് ഇവ വില്‍ക്കുന്നത്.
ഇതേ അവസ്ഥയിലാണ് ഭക്ഷ്യ വസ്തുക്കളും. സമരം പിന്‍വലിക്കാന്‍ തയാറല്ലെന്ന് മണിപ്പൂരിലെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."