HOME
DETAILS
MAL
രാധാകൃഷ്ണന്റെ നടപടി ശരിയായില്ല: കോടിയേരി ബാലകൃഷ്ണന്
backup
November 08 2016 | 07:11 AM
തിരുവനന്തപുരം: തൃശ്ശൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന് വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. വിഷയത്തില്‍ യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും ഇതില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അപ്പുറം മറ്റൊരു നിലപാടും സംസ്ഥാന നേതൃത്വത്തിനില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
കഴിഞ്ഞ ദിവസം കെ.രാധാകൃഷ്ണന്റെ നടപടി തെറ്റായിപ്പോയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. സംഭവത്തില്‍ പാര്‍ട്ടി പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. സ്ത്രീ പുരുഷ സമത്വമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."