മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന്
അമ്പലപ്പുഴ: സംസഥാനത്ത് റേഷന്‍ മുന്‍ഗണന പട്ടിക പ്രഖ്യാപിച്ചതില്‍ വന്‍ അപാകത കടന്ന് കുടിയതില്‍ നിരാശയുണ്ടന്നും ദൈനംദിന ജീവത ആവിശ്യങ്ങള്ക്ക്പോലും ബുദ്ധിമുട്ടുന്ന മല്‍സ്യതൊഴിലാളികളില്‍ ഏറിയപങ്കും പുറത്തായത് പ്രതിഷേധാര്‍ഹമാണന്നും ഫൊറോന യോഗം വിലയിരുത്തി. മുഴവന്‍ മല്‍സ്യതൊഴിലാളികളെയും മുന്‍ഗണനാ പട്ടികയില്‍ ഉള്പ്പടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡിസംബര്‍ നാലിന് ആലപ്പുഴയില്‍ നടക്കുന്ന സമുദായ റാലിയിലും സമ്മേളനത്തിലും ഫൊറോനയില്‍ നിന്നും ഇരുപതിനായിരം പേരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സമ്മേളനം സംസ്ഥാന തല സംഘാടക സമിതി ജനറല്‍ കണ്‍വിനര്‍ ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി
ഫാ. പോള്‍ ജെ.അറയ്ക്കല്‍ അദ്ധ്യക്ഷതവഹിച്ചു. കെ.സി.എഫ് സംസ്ഥാന സെക്രട്ടറി മൈക്കിള്‍.പി ജോണ്‍, ആലപ്പുഴ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.ജി ജോണ്‍ബ്രിട്ടോ, റ്റി.എസ് തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."