കൂര്‍ക്ക കൃഷിയില്‍ നൂറ്മേനി വിളവുമായി കര്‍ഷക കൂട്ടായ്മ
രാജാക്കാട്: ഒരിടവേളയ്ക്ക് ശേഷം ഹൈറേഞ്ചില്‍ കൂര്‍ക്ക കൃഷി വ്യാപകമാകുന്നു. കൂര്‍ക്കയ്ക്ക് വിപണയില്‍ വില ഉയര്‍ന്നത് കര്‍ഷകര്‍ കൂര്‍ക്ക കൃഷിയിലേയ്ക്ക് തിരിയുവാന്‍ പ്രധാന കാരണമായി.
രാജാക്കാട് ഹരിശ്രീ ക്ലസ്റ്റര്‍ സഘത്തിന്റെ നേതൃത്വത്തിലാണ് ഇത്തവണ കൂര്‍ക്ക കൃഷി നടത്തിയത്. മുപ്പതേക്കറോളം വരുന്ന സ്ഥലത്താണ് കൃഷി. വിളവെടുപ്പ് ആരംഭിച്ചു. മെച്ചമായ വിളവും വിലയും ലഭിക്കുന്നതിനാല്‍ മികച്ച നേട്ടമുണ്ടാക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍
കനത്ത വിലത്തകര്‍ച്ച് നേരിട്ടതോടെ ഒരുകാലത്ത് ഹൈറേഞ്ചിലെ പ്രധാന കൃഷിയായിരുന്ന കൂര്‍ക്ക പടിയിറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ കൂര്‍ക്കയ്ക്ക് വിപണയില്‍ വില ഉയര്‍ന്നതോടെയാണ് കര്‍ഷകര്‍ കൂടുതലായി ഈ കൃഷിയിലേയ്ക്ക് തിരിഞ്ഞത്.
വലിയ മുടക്ക് മുതലില്ലാതെതന്നെ തരിശായി കിടക്കുന്ന സ്ഥലത്തടക്കം കൃഷി ചെയ്ത് വിജയിപ്പിക്കുവാന്‍ കഴുമെന്നതും ഈ കൃഷിയുടെ പ്രത്യേകതയാണ്. രാജാക്കാട് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് പി യു സജിമോന്റെ നിര്‍ദ്ദേശ പ്രകാരമാണ് കനകകുന്ന് ഹരിശ്രീ ക്ലസ്റ്ററിലെ പതിനഞ്ചോളം വരുന്ന കര്‍ഷകരുടെ നേതൃത്വത്തില്‍ തരിശായി കാടുപിടിച്ച് കിടന്നിരുന്ന മലമേട്ടില്‍ മുപ്പതേക്കറോലം വരുന്ന സ്ഥലത്ത് കൂര്‍ക്ക കൃഷി ആരംഭിച്ചത്.
മണ്ണില്‍ ചാണകം കൂട്ടികലര്‍ത്തി ബേഡുകളാക്കി തിരിച്ച് കൃഷി ആരംഭിച്ച് കഴിഞ്ഞാല്‍ പിന്നീട് വേലിയ രീതിയിലുള്ള വളപ്രയോഗത്തിന്രേയും ആവശ്യമില്ല അതുകൊണ്ട് തന്നെ കുറഞ്ഞ ചിലവില്‍ മികച്ച വരുമാനം ഉണ്ടാക്കുവാന്‍ പറ്റുന്ന കൃഷി കൂടിയാണിത്. നിലവില്‍ കര്‍ഷകര്‍ക്ക് ഒരുകിലോ കൂര്‍ക്കയ്ക്ക് മുപ്പത്തിയഞ്ച് രൂപവരെ വില ലഭിക്കുന്നുതും വലിയ പ്രതീക്ഷയാണ് ഇവര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. കര്‍ഷക കൂട്ടായ്മയുടെ പരിശ്രമമാണ് കൃഷി വിജയത്തിലെത്തുവാന്‍ കാരണമെന്നും ഹരിശ്രീ ക്ലസ്റ്റര്‍ സംഘത്തിന്റെ പ്രവര്‍ത്തനം മറ്റ് സംഘങ്ങളും മാതൃകയാക്കണമെന്നും കൃഷി അസിസ്റ്റന്റ് പി.യു സജിമോന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."