കശ്മിരില്‍ ഒരു ജവാനുകൂടി വീരമൃത്യു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമീണ മേഖലകള്‍ക്കും നേരെ പാകിസ്താന് നടത്തുന്ന ആക്രമണം തുടരുന്നു. ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള ആക്രമണം പാക് സൈന്യം തുടരുകയാണ്.
ഇന്നലെ കശ്മിരിലെ നൗഷേര സെക്ടറില്‍ സൈനിക പോസറ്റുകള്ക്കുനേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു വരിച്ചു. രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തി.
ഉത്തര കശ്മിരിലെ ദര്സു മേഖലയിലാണ് ഭീകരരെ സൈന്യം വധിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പാക് ആക്രമണത്തെ ശക്തമായ രീതിയില്‍ പ്രതിരോധിച്ച സൈന്യം പാക് സൈനിക പോസ്റ്റുകള്‍ക്ക് വലിയതോതിലുള്ള നാശനഷ്ടങ്ങളുണ്ടാക്കി.
ഗ്രാമീണ മേഖല ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."