പക്വതയോടെ ട്രംപിന്റെ പ്രഥമ അഭിസംബോധന
ന്യൂയോര്‍ക്ക്: താന്‍ യു.എസിലെ എല്ലാവിഭാഗത്തിന്റേയും പ്രസിഡന്റായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. എല്ലാ അമേരിക്കാര്‍ക്കും നന്ദി പ്രകാശിപ്പിച്ച അദ്ദേഹം പക്വതയോടെയാണ് സംസാരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തനായിരുന്നു ട്രംപിന്റെ വാക്കുകളും ശരീരഭാഷയും.
നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം, അങ്ങനെ ഈ രാജ്യത്തെ ഒരുമിപ്പിക്കാം. ഇനി മുതല്‍ ഞാന്‍ നിങ്ങളുടെ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കും. എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധം ആഗ്രഹിക്കുന്നു. ഒരു സ്വപനവും വലുതല്ല, വലിയ വെല്ലുവിളികളുമില്ല. നമുക്ക് നമ്മുടെ വിധിയെ നിര്‍ണയിക്കാം, ഞാന്‍ അമേരിക്കയെ എല്ലാ മേഖലകളിലും ഒന്നാമതാക്കും. രാജ്യത്തിന്റെ പുരോഗതിക്കായി ഹൈവേകളും,സ്കൂളുകളും, തുരങ്കങ്ങളും നമുക്ക് നിര്‍മിക്കാം. അതിനായി ജനങ്ങളെ ഉപയോഗിക്കാം. മൂന്നു മിനുട്ട് നീണ്ട പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. തന്റെ പ്രസംഗത്തില്‍ ഹിലരിയെ കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. അവര്‍ രാജ്യത്തിനു നല്കിയ സേവനങ്ങള്‍ ആരും വിസ്്മരിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."