മുണ്ടമ്പ്ര സ്കൂളില്‍ വിദ്യ മാത്രമല്ല ചികില്‍സയും ഇനി സൗജന്യം
മലപ്പുറം: കുരുന്നുകള്‍ക്ക് ചികില്‍സ സൗജന്യമായി നല്കി സ്കൂള്‍ അധികൃതരുടെ മാതൃക. വിദ്യാര്‍ഥികളുടെ ചികില്‍സാ ചെലവ് ഓഫര്‍ ചെയ്തു പി.ടി.എയൊരുക്കിയ പദ്ധതിക്കു വിഹിതം നല്കിയതു സ്കൂളിലെ അധ്യാപകരാണ്. അരീക്കോട് മുണ്ടമ്പ്ര ജി.എം.യു.പി.സ്കൂളിലാണു കാരുണ്യത്തിന്റെ ഈ സ്നേഹത്തലോടല്‍.
നിലവില്‍ 700 കുട്ടികളാണു സ്കൂളിലുള്ളത്. കുട്ടികളുടെ ആശുപത്രി ചികില്‍സാ ചെലവുകള്‍ വഹിക്കുന്ന പദ്ധതി മൂന്നു ഘട്ടങ്ങളിലായാണു നടപ്പാക്കുന്നത്. അധ്യാപകരോടൊപ്പം നാട്ടിലെ സുമനസുകളും മാസാന്തം നിശ്ചിത തുക പദ്ധതിക്കായി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആവശ്യമായ പണം ഇങ്ങനെ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ. ആദ്യഘട്ടത്തില്‍ അരീക്കോട് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചു നിശ്ചിത മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു മരുന്നു കൈമാറും. സ്കൂള്‍ വിദ്യാര്‍ഥികളുടെ ഈ മരുന്നു ബില്ലുകള്‍ പി.ടി.എ സ്വരൂപിച്ചു പണമടയ്ക്കും.
രണ്ടാംഘട്ടമായി മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളും സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകള്‍ കണ്ടെത്തും. മൂന്നാം ഘട്ടത്തില്‍ സ്കൂളിലെ രക്ഷിതാക്കളിലേക്കു കൂടി ചികിത്സാപദ്ധതി വ്യാപിപ്പിക്കും.
ഈ മാസം മുതലാണു പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്കു വിദ്യാഭ്യാസവും ഭക്ഷണവും ചികില്‍സയും നല്‍കുകയെന്നതാണ് ഇതിനുള്ള പ്രേരകമെന്നു പ്രധാനാധ്യാപകന് എ. ബാബു, അധ്യാപകന് കെ. മനോജ് കുമാര്‍, പി.ടി.എ പ്രസിഡന്റ് ഒ.എം. ഇബ്റാഹീം, അംഗം കെ. രതീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് മാസത്തില്‍ ഒരു ദിനം കോഴിക്കറി നല്കിയ പദ്ധതിയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."