മുറിവ് പെട്ടെന്നുണക്കുന്ന ബാന്‍ഡ് എയ്ഡുമായി സഹൃദയയിലെ വിദ്യാര്‍ഥികള്‍
കൊടകര: ശരീരത്തിലെ മുറിവുകള്‍ പെട്ടന്ന് ഉണക്കാന്‍ സാധിക്കുന്ന പുതിയ തരം ബാന്‍ഡ് എയ്ഡ് വികസിപ്പിച്ച് സഹൃദയ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍. നമ്മുടെ വീട്ടുമുറ്റത്ത് സുലഭമായി ലഭിക്കുന്ന കറിവേപ്പിലയില്‍ നിന്നാണ് ഇതിനാവശ്യമായ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നത്. കറിവേപ്പിലയുടെ സത്ത് എടുത്ത് സില്‍വര്‍ നാനൊപാര്ട്ടിക്കിള്സ് ഉണ്ടാക്കി കൈറ്റോസന്‍ ബേസില്‍ ബയോഫിലിമുമായി കൂട്ടിചേര്‍ക്കും. ഇത് ബാന്‍ഡ് എയ്ഡ് ആക്കി മാറ്റുമ്പോള്‍ നിലവില്‍ മാര്‍ക്കറ്റിലുള്ള ബാന്‍ഡ് എയ്ഡിനേക്കാള് വളരെ വേഗത്തില്‍ മുറിവുണക്കാമെന്ന് കണ്ടെത്തി. ശരീരത്തിലെ മുറിവുകള്‍ ഉണങ്ങാന്‍ വളരെ പ്രയാസം നേരിടുന്ന പ്രമേഹരോഗികള്‍ക്ക് വളരെ ഉപകാരപ്രദമായ കണ്ടുപിടുത്തമാണിത്. ഈ പ്രോജക്ടിന് അഖിലേന്ത്യ തലത്തില്‍ ഐ.ഐ.ടി ബോംബെ, എന്‍.ഐ.ടി നാഗ്പൂര്‍, കോളജ് ഓഫ് എഞ്ചിനീയറിങ് പൂനെ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ ഇന്ത്യന്‍ മെഡിക്കല്‍ ഡിവൈസ് എക്സ്പ്പോ 2016ലെ ഏറ്റവും നല്ല പ്രോജക്ടിനുള്ള സമ്മാനം ലഭിച്ചു. ഈ പ്രോജക്ട് ഉല്‍പനത്തിന്റെ രീതിയിലേക്ക് മാറ്റാനുള്ള ഗവേഷണങ്ങള്‍ക്ക് സഹായങ്ങള്‍ നല്കാന് ബോംബെ ഐ.ഐ.ടി മുന്നോട്ട് വന്നിട്ടുണ്ട്. സഹൃദയയിലെ അവസാന വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥികളായ അശ്വിന് ശ്രീനിവാസ്, ശ്രീരാഗ് ശിവദാസ്, ശില്പ സുരേഷ്, നീന സണ്ണി എന്നിവര്‍ ഗൈഡായ അസി.പ്രൊഫ.സ്മീര തോമസിന്റെ സഹായത്തോടെയാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."