HOME
DETAILS

ഔദ്യോഗിക വാഹനത്തില്‍ കൗണ്‍സിലര്‍മാരുടെ യാത്ര: പ്രതിഷേധവുമായി കോണ്‍ഗ്രസ്

  
backup
November 09 2016 | 19:11 PM

%e0%b4%94%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%97


കൊച്ചി : തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണിനെ വീട്ടിലിരുത്തി ഔദ്യോഗിക വാഹനത്തില്‍ രണ്ട് സി.പി.എം കൗണ്‍സിലര്‍മാര്‍ തിരുവന്തപുരത്തേക്ക് രഹസ്യയാത്ര നടത്തിയതിനെതിരേ കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി.
കൗണ്‍സില്‍ അംഗീകാരമില്ലാതെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്ത കൗണ്‍സിലര്‍മാര്‍ക്കെതിരേ നടപടി വേണമെന്നും പിഴയീടാക്കണമെന്നും മണ്ഡലം പ്രസിഡന്റ് എം.ഒ.വര്‍ഗീസ് പരാതിയില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ കൗണ്‍സിലര്‍മാരായ അഡ്വ.പി.എം സലിം, സീനറഹ്മാന്‍, യൂത്ത് കോണ്‍ഗ്രസ് ഈസ്റ്റ് വെസ്റ്റ് മണ്ഡലം പ്രസിഡന്റുമാരായ റാഷിദ് ഉള്ളംമ്പിള്ളി, കെ.ബി ഷെരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്ന് കൂടുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം പ്രശ്‌നമുന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.പി.എം.സലീം അറിയിച്ചു. ഓണാഘോഷ പരിപാടിയിലെ ധൂര്‍ത്തും കൗണ്‍സില്‍ യോഗത്തില്‍ വിവാദമാകും. മഹാബലിയുടെ ആസ്ഥാന നഗരസഭ എന്ന നിലയില്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടും ഓണാഘോഷ പരിപാടിയില്‍ സംഘാടകര്‍ അഞ്ചര ലക്ഷം രൂപയുടെ അധിക ബാധ്യത വരുത്തിയതാണ് വിവാദമായത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനുവിനെ വീട്ടിലിരുത്തിയിട്ട് രണ്ട് കൗണ്‍സിലര്‍മാര്‍ തിരുവന്തപുരത്ത് രഹസ്യയാത്ര നടത്തിയത് സംബന്ധിച്ച് നഗരസഭ സെക്രട്ടറി അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സെക്രട്ടറിയെ അറിയിക്കാതെയാണ് കൗണ്‍സിലര്‍മാര്‍ ചൊവ്വാഴ്ച രാവിലെ കൗണ്‍സിലര്‍മാരായ സി.പി സാജലും, സി.എ. നിഷാദും തിരുവനവന്തപുരത്തേക്ക് ഔദ്യോഗിക വാഹനത്തില്‍ രഹസ്യയാത്ര നടത്തിയത്.
സംഭവം വിവാദമായതോടെ നഗരസഭയുടെ മാര്‍ക്കറ്റിന് തറക്കല്ലിടല്‍ ചടങ്ങിന് മന്ത്രി കെ.ടി.ജലീലിനെ ക്ഷണിക്കാന്‍ പോയതെന്നാണ് കൗണ്‍സിലര്‍മാരുടെ വിശദീകരണം. എന്നാല്‍ കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  23 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  23 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  23 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  23 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  23 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  23 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  23 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  23 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  23 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  23 days ago