ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പ്: അവസാന തിയതി നവംബര്‍ 15 വരെ നീട്ടി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ ബിരുദ-ബിരുദാനന്തര ബിരുദ തലങ്ങളില്‍ ഉന്നതവിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനുളള അവസാന തിയതി നവംബര്‍ 15 വരെ നീട്ടിയതായി ന്യൂനപക്ഷ ക്ഷേമഡയറക്ടര്‍ അറിയിച്ചു. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷവിഭാഗത്തില്‍ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളളവരെയും പരിഗണിക്കും. സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും 2015 -16 അധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. 10, പ്ലസ്ടു വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും, ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയുമാണ് സ്കോളര്‍ഷിപ്പ്. അപേക്ഷകര്‍ക്ക് എസ്.ബി.ടി ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
www.minortiywelfare.kerala.gov.in
എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2302090, 2300524. അപേക്ഷിക്കേണ്ട വിലാസം ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവന്, തിരുവനന്തപുരം 33.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."