HOME
DETAILS
MAL
ഡി.ഇ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി
backup
November 10 2016 | 19:11 PM
നെയ്യാറ്റിന്‍കര: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര ജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. അഴിമതിക്കാരായ ഉ ദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും നിയമന അംഗീകാരം ലഭിക്കാത്ത എല്ലാ അധ്യാപകര്‍ക്കും 30 ദിവസത്തിനകം അദാലത്ത് സംഘടിപ്പിച്ച് നിയമന അംഗീകാരം നല്കി ശമ്പള വിതരണം നടപ്പിലാക്കുക, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
ഇന്നലെ രാവിലെ 11.00 ന് നടന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി ബി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അലക്സാം ക്രിസ്റ്റല്‍, നെല്ലിമൂട് പ്രഭാകരന്, പി.കെ സാംദേവ്, പി.ജെ സാം, എസ്.ഷാജഹാന്, റിനീഷ് വില്സന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."