ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഭാരവാഹികള്‍
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഭാരവാഹികളായി കെ.കെ ഇബ്റാഹിം മുസ്ലിയാര് എളേറ്റില്‍ (പ്രസി), ആര്.വി അബ്ബാസ് ദാരിമി കുറ്റിക്കടവ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കോഴിക്കോട് (വൈ. പ്രസി), പി. ഹസൈനാര്‍ ഫൈസി ചെറുവണ്ണൂര്‍ (ജന. സെക്ര), ഇ.കെ അബ്ദുല്ല ഫൈസി ഓമശ്ശേരി, കെ. കുഞ്ഞായിന്‍ മുസ്ലിയാര് നടുവണ്ണൂര്‍ (ജോ. സെക്ര), ടി.വി.സി അബ്ദുസ്സമദ് ഫൈസി കുറ്റ്യാടി (ട്രഷ), കെ.കെ മുസ്തഫ അല്‍ഹസനി വടകര, കെ. റഷീദ് ഫൈസി വെള്ളായിക്കോട്, പി. ലിയാഖത്തലി ദാരിമി പയ്യോളി, എ.ടി മുഹമ്മദ് മൗലവി എളേറ്റില്‍ (സംസ്ഥാന കണ്‍സിലര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ കെ.കെ ഇബ്റാഹീം മുസ്ലിയാര് അധ്യക്ഷനായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫിസര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവര്‍ത്തകസമിതി അംഗങ്ങളായ പി. ബാവ ഹാജി കുറ്റിക്കാട്ടൂര്‍, പി.കെ അബ്ദുല്ല ബാഖവി, കെ. അബ്ദുല്‍കരീം ബാഖവി, പി.എം അംജദ്ഖാന് റഷീദി, സി. സ്വാലിഹ് അശ്അരി, പി. അശ്റഫ് ബാഖവി പുതുപ്പാടി, അബ്ദുല്‍ ഖാദര്‍ ബാഖവി ആരാമ്പ്രം, സി.പി.എ സലാം കൊയിലാണ്ടി, പി. ലിയാഖത്തലി ദാരിമി പയ്യോളി, ബഷീര്‍ ബാഖവി കടിയങ്ങാട്, ഫവാസ് ദാരിമി കടമേരി, എം.പി അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്, അബ്ദുല്‍ റഷീദ് റഹ്മാനി തിരുവള്ളൂര്‍ പ്രസംഗിച്ചു. സലാം ഫൈസി മുക്കം സ്വാഗതവും പി. ഹസൈനാര്‍ ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."