ജെ.സി.ഐ മേഖലാ കോണ്‍ഫറന്‍സ് ഇന്നു തുടങ്ങും
കാസര്‍കോട്: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണല്‍ (ജെ.സി.ഐ) മേഖലാ 19 ാം വാര്‍ഷിക കോണ്‍ഫറന്‍സ് ഇന്നും നാളെയുമായി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഇന്നു വൈകിട്ട് അഞ്ചിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിശിഷ്ടാതിഥിയായിരിക്കും. മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. എ.വി വാമന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ദേശീയതലത്തില്‍ ഒന്‍പതാം തരം മുതല്‍ പ്ലസ് ടുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ടാലന്റ് സര്‍ച്ച് എക്‌സാമിനേഷനില്‍ മേഖലാതല ജേതാക്കള്‍ക്കു പുരസ്‌കാരം സമ്മാനിക്കും. കോണ്‍ഫറന്‍സിന്റെ ഭാഗമായി പുറത്തിറക്കുന്ന സോവനീറിന്റെ പ്രകാശനവും നടക്കും. നാളെ രാവിലെ ഒന്‍പതരക്ക് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടക്കും. ഉച്ചക്ക് പുതിയ മേഖലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കും.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, മാഹി പ്രദേശങ്ങളില്‍ നിന്നു 1500 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഫറന്‍സ് ഡയരക്ടര്‍ കെ.സി ഇര്‍ഷാദ്, അബ്ദുല്‍ മഹ്‌റൂഫ്, മുജീബ് അഹ്മദ്, എ.കെ ശ്യാംപ്രസാദ്, ഹനീഫ് മുഹമ്മദ് പി.എം, എന്‍.എ അബ്ദുല്‍ഖാദര്‍, കെ നാഗേഷ്, ഉമറുല്‍ ഫാറൂഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."