അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്ത്് തിരിച്ചുകൊണ്ടുവരാനുള്ള നീക്കം തടയും: ചെന്നിത്തല
അങ്കമാലി: അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്ത്് തിരിച്ചുകൊണ്ടുവരാനുള്ള നീക്കം തടയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി)സംസ്ഥാന സമ്മേളനം അങ്കമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് തണലില്‍ സാന്റിയാഗോ മാര്ട്ടിന് വീണ്ടും അന്യസംസ്ഥാന ലോട്ടറി സംസ്ഥാനത്ത്് തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തുകയാണ്. ഇത് കോണ്‍ഗ്രസ്് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി സി.എസ്.എ ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് മുതിര്‍ന്ന നേതാക്കളെ ആദരിച്ചു. വി.ഡി സതീശന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കല്‍ സോവനീര്‍ പ്രകാശനം ചെയ്തു. റോജി എം ജോണ്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ പി.ജെ ജോയി, ടി.വി ചന്ദ്രമോഹനന്, കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്റ കെ.കെ ഇബ്രാഹിംകുട്ടി, സ്വാഗതസംഘം ചെയര്മാന് പി.ടി പോള്‍, യുനിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്്, എറണാകുളം ജില്ല പ്രസിഡന്റ് വി.ടി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."