HOME
DETAILS

തീക്കടല്‍ കടഞ്ഞ് തിരുമധുരം

  
backup
November 12 2016 | 23:11 PM

%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%ae%e0%b4%a7%e0%b5%81


മലയാള നോവല്‍ സാഹിത്യത്തില്‍ സി. രാധാകൃഷ്ണനു പൂര്‍വ മാതൃകകളില്ല. സമാനതകളില്ലാത്ത ആ സര്‍ഗസപര്യയ്ക്ക് അറിഞ്ഞു നല്‍കുകയായിരുന്നു ഇത്തവണ മലയാളത്തിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം.
എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സയന്റിസ്റ്റ്, സംവിധായകന്‍, വേദാന്ത പണ്ഡിതന്‍, മാധ്യമ പ്രവര്‍ത്തകന്‍... അണിയിക്കാന്‍ വേഷങ്ങള്‍ പലതുണ്ട് അദ്ദേഹത്തിന്. പാരിസ്ഥിതിക ജാഗ്രതയോടെ കേരളീയ പ്രാദേശികതയെ സൂക്ഷ്മതലത്തില്‍ അവതരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍. രാഷ്ട്രീയവും ചരിത്രവും ദാര്‍ശനികതയും ശാസ്ത്രവും ജീവിതദര്‍ശനങ്ങളും എല്ലാം അവയ്ക്കു വളമായി. മനുഷ്യ ജീവിതങ്ങളുടെ സംഘര്‍ഷങ്ങളും നക്‌സലിസവും ഒരിക്കലും മായ്ക്കാത്ത  കടലുകളെ സൃഷ്ടിച്ചു. അവ എല്ലാത്തരം വായനക്കാരുടെയും ഹൃദയത്തില്‍ തൊട്ടു. ഓരോ പുരസ്‌കാരങ്ങളും രാധാകൃഷ്ണന്‍ എന്ന ചമ്രവട്ടത്തുകാരനെ ഒന്നുകൂടെ സാധാരണക്കാരനാക്കി. എപ്പോള്‍ വിളിച്ചാലും കിട്ടുന്നൊരു എഴുത്തുകാരന്‍. ജാടയും തലക്കനവുമില്ലാതെ തഴുകിക്കടന്നുപോകുന്നൊരു കാറ്റ് .
  സാഹിത്യം ആധുനിക കാലത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സി. രാധാകൃഷ്ണന്‍ എഴുതിത്തുടങ്ങുന്നത്. പൂജ്യം, ദൃക്‌സാക്ഷി, ഉള്‍പ്പിരിവുകള്‍ തുടങ്ങി ആദ്യ കാലരചനകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ രചനാ ജീവിത വളര്‍ച്ച വ്യക്തമാകും.


എം.ടി, കമലാ സുരയ്യ, എം. മുകുന്ദന്‍ എന്നിവരുടെ സമ്പന്നമായ രചനാകാലത്ത് പുതിയൊരു ആഖ്യാനരീതിയില്‍ നോവല്‍ സാഹിത്യത്തെ കൊണ്ടുപോയി എന്നതാണ് അദ്ദേഹത്തെ മലയാള സാഹിത്യത്തിലെ ഗുരുസ്ഥാനീയര്‍ക്കു നല്‍കുന്ന ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഓരോ രചനകളിലൂടെയും സി.രാധാകൃഷ്ണന്‍ എന്ന നോവലിസ്റ്റിന്റെ സമഗ്രമായ വളര്‍ച്ച കാണാം.
രചനയുടെ മറ്റൊരു ഘട്ടത്തില്‍ ശാസ്ത്രീയമായ നിരീക്ഷണങ്ങളും പാരമ്പര്യവേദങ്ങളുടെ സ്വാധീനവും കടന്നുവന്നിരുന്നു. മറ്റു നോവലിസ്റ്റുകളില്‍ നിന്നു ഭിന്നമായി ജീവിതത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാന്‍ ഒരു സയന്റിസ്റ്റ് കൂടിയായ ഇദ്ദേഹം ശ്രമിച്ചു. ഒപ്പം പാരമ്പര്യ വേദങ്ങളുടെ ആഴമേറിയ സ്വാധീനവും. ഓരോ രചനകളിലും ജീവിതത്തെ സമഗ്രതയില്‍ അക്ഷരങ്ങളിലൊളിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
എഴുത്തിന്റെ രണ്ടാം ഘട്ടത്തിലെ ആഖ്യാന രീതി സാധാരണ വായനക്കാരനെ അകറ്റിയെന്ന് ചില നിരൂപകര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അത് പൂര്‍ണമായും ശരിയായ നിരീക്ഷണമാണെന്ന് തോന്നുന്നില്ല. തന്റെ വായനക്കാരെ ഉള്‍ക്കൊള്ളുന്ന ആഖ്യാന ശൈലിതന്നെയാണ് രചനാജീവീതത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ അദ്ദേഹം സ്വീകരിച്ചത്.


പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍, മുന്‍പേ പറക്കുന്ന പക്ഷികള്‍ തുടങ്ങിയ നോവലുകള്‍ പഠന വിധേയമാക്കിയാല്‍ ഇത് ബോധ്യപ്പെടും.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ജ്ഞാനപീഠസമിതിയുടെ മൂര്‍ത്തീദേവി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട് അദ്ദേഹം.
'സ്വന്തം ജീവിതഘട്ടങ്ങളുടെ സാമൂഹിക പശ്ചാത്തലത്തെയും അവയോടു ബന്ധപ്പെട്ട മാനുഷികപ്രശ്‌നങ്ങളുടെയും ദാരുണജീവിത സമസ്യങ്ങള്‍ക്കു സങ്കല്‍പ്പിക്കാവുന്ന പരിഹാരമാര്‍ഗങ്ങളെയും ആസ്പദമാക്കുന്ന രചനാ രീതിയാണ് സി. രാധാകൃഷ്ണന്റേതെന്ന് ' എം. ലീലാവതി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
എട്ടോളം സിനിമകള്‍ സംവിധാനം ചെയ്തു. അത്രത്തോളം സിനിമകള്‍ക്ക് തിരക്കഥയുമൊരുക്കി. പക്ഷേ, ഒരു സിനിമാ സംവിധായകനായി അറിയപ്പെടാന്‍ ആഗ്രഹിച്ചില്ല. ഓരോ വലിയ പുരസ്‌കാരങ്ങളും എഴുത്തുകാരനെ തേടിയെത്തുക പ്രതിഭ വറ്റിത്തുടങ്ങുമ്പോഴാണ്. ലോകസാഹിത്യത്തില്‍ തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട് ഇതിന്. എന്നാല്‍ സി. രാധാകൃഷ്ണന്‍ ഇന്നും എഴുത്തിലും സാമൂഹിക ഇടപെടലുകളിലും സജീവമാണെന്നത് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും ഭിന്നനാക്കുന്നു.


പുഴ മുതല്‍ പുഴവരെ എന്ന ആദ്യകാല നോവലില്‍ മഹാകവി അക്കിത്തത്തെയും കഥാപാത്രമാക്കിയിരുന്നു. ഭാരതപ്പുഴയാണ് അദ്ദേഹത്തെ എഴുത്തുകാരനാക്കിയത്. എഴുത്തുകാരന്‍ തന്നെ ഇത് പലപ്പോഴും പറയാറുണ്ട്. ചമ്രവട്ടം കടവില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ പാലം പണിതപ്പോള്‍ അത് എഴുത്തുകാരനു നല്‍കിയത് സ്വപ്ങ്ങളിലേക്കുള്ള പാലമായിരുന്നു.
സ്‌കൂള്‍ പഠനകാലത്തു തന്നെ സി. രാധാകൃഷ്ണന്‍ കഥകളും കവിതകളും എഴുതിയിരുന്നു. അക്കാലത്തെ കഥാബിംബങ്ങള്‍ പോലും ഇരുത്തംവന്ന എഴുത്തുകാരന്റേതായിരുന്നു. അന്വേഷണത്വരയാണ് ഈ എഴുത്തുകാരനെ വളര്‍ത്തിയത്. ഒരു യോഗിയെപ്പോലെ വേദങ്ങളെ തേടിയലഞ്ഞു. എഴുത്തുകള്‍ക്കൊരു ദാര്‍ശനികമാനം നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതും ഇക്കാരണത്താലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്;  ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു 

Business
  •  3 months ago
No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago