വിമാനത്താവളത്തിലെ ഹാന്‍ഡ് ബാഗ് സ്ക്രീനിങ് മെഷീനില്‍ കുടുങ്ങി നാല് വയസുകാരന് പരുക്ക്
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്തിലെ അഭ്യന്തര ടെര്‍മിനലില്‍ ഹാന്‍ഡ് ബാഗ് സ്ക്രീനിങ് മെഷീനില്‍ കുടുങ്ങി നാലു വയസുകാരന് ബാലന്റെ കൈക്ക് ഗുരുതരമായി പരുക്കേറ്റു. ഹൈദരാബാദ് സ്വദേശി യാസിര്‍ മുഹമ്മദി(4)നാണ് പരുക്കേറ്റത്.
അഭ്യന്തര ടെര്‍മിനലിലെ പുറപ്പെടല്‍ വിഭാഗത്തിലായിരുന്നു അപകടം. ഇന്നലെ വൈകീട്ട് 4.30നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ ഹൈദരാബാദിലേക്കു പോകാനാണ് യാസിര്‍ മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം വൈകീട്ട് 3.30 ഓടെ വിമാനത്താവളത്തിലെത്തിയത്. മാതാവിന്റെ ഹാന്റ് ബാഗ് സ്ക്രീനിംഗിനായി വച്ചപ്പോള്‍ കുട്ടിയുടെ ഇടതു കൈ അറിയാതെ മെഷീനില്‍ വയ്ക്കുകയായിരുന്നു. അര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കൈ മെഷീനില്‍ നിന്നും പുറത്തെടുക്കാനായത്. വിമാനത്താവളത്തിലെ മെഡിക്കല്‍ വിഭാഗത്തില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം അങ്കമാലിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലപ്പുറത്ത് ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനെത്തിയതായിരുന്നു സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."