നോട്ട് പിന്‍വലിക്കുമെന്ന വാര്‍ത്ത പാകിസ്താന്‍ നിഷേധിച്ചു
ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്കു പിന്നാലെ പാകിസ്താനിലും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന വാര്‍ത്ത പാകിസ്താന്‍ നിഷേധിച്ചു. 5000 ത്തിന്റെ നോട്ടുകള്‍ നിരോധിക്കില്ലെന്നും 40,000 രൂപ മൂല്യമുള്ള ബോണ്ടുകള്‍ പിന്‍വലിക്കില്ലെന്നും പാക് ധനമന്ത്രി ഇഷാഖ് ദാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ചു പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാരിനു മുന്നില്‍ നോട്ടുകള്‍ പിന്‍വലിക്കാനുള്ള നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ദാര്‍ വ്യക്തമാക്കിയതായി ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സ്‌പെഷല്‍ അസിസ്റ്റന്റായ ഹാറൂണ്‍ അക്തര്‍ ഖാനാണ് നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്.
2016-17 ബജറ്റിനു മുന്‍പേ നികുതി പരിഷ്‌കരണ കമ്മിഷന്‍ ഈ തീരുമാനം സ്വീകരിച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ തീരുമാനം നടപ്പാക്കുന്നതു മാറ്റിവച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. വാങ്ങുന്നയാളുടെയോ വില്‍ക്കുന്നയാളുടെയോ ആവശ്യമായ രേഖകളില്ലാതെയാണ് നിലവില്‍ പാകിസ്താനില്‍ ബോണ്ട് വില്‍പ്പന നടക്കുന്നത്. ഇതില്‍ വ്യാപകമായ ക്രമക്കേടുകളും കണ്ടെത്തിയിരുന്നു.
1000,5000 കറന്‍സികള്‍ പിന്‍വലിച്ചാല്‍ രാജ്യത്തെ അഴിമതി ഒരു പരിധിവരെ തടയാനാകുമെന്ന നിര്‍ദേശം പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ ഉസ്മാന്‍ സെയ്ഫുല്ല ഖാന്‍ കഴിഞ്ഞ ദിവസം സെനറ്റിന്റെ മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. അഴിമതിയെ തുടച്ചുനീക്കാന്‍ ഇന്ത്യ ചെയ്തതുപോലെ നോട്ടുകള്‍ അസാധുവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."