HOME
DETAILS

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കം

  
backup
November 16 2016 | 05:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d-3

 

കല്‍പ്പറ്റ: ശാസ്ത്ര കൗതുകങ്ങള്‍ ഉണര്‍ത്തി ജില്ലാ ശാസ്ത്ര മേളക്ക് തുടക്കമായി. ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം മുണ്ടേരി ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ ആരംഭിച്ചു. കാഴ്ച്ചക്കാരെ മനം നിറച്ചും പുതിയ കുട്ടികണ്ടുപിടുത്തങ്ങള്‍ സാധാരണക്കാരിലേക്കെത്തിച്ചും ശാസ്ത്രമേള വേറിട്ട അനുഭവമാകുന്നു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദുജോസ് അധ്യക്ഷയായി. സാമൂഹ്യശാസ്ത്ര സെക്രട്ടറി സി.കെ പവിത്രന്‍, എന്‍.ടി രാജീവന്‍ എന്നിവരെ ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാ ഷണ്‍മുഖന്‍ ആദരിച്ചു. എ.പി ഹമീദ്, പി.പി തങ്കം, പി.പി ആലി, വി.പി ശോശാമ്മ, വി.എം റഷീദ്, എം ഗോപകുമാര്‍, കെ.കെ വര്‍ഗ്ഗീസ്, കെ പ്രഭാകരന്‍, എം.ആര്‍ രാമചന്ദ്രന്‍, ഷെറിന്‍ മാത്യു, എന്‍.ഡി തോമസ്, സി.എന്‍ ചന്ദ്രന്‍, കെ.എല്‍ തോമസ് സംസാരിച്ചു.
ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ തത്സമയ മത്സരങ്ങളും നടക്കുന്നുണ്ട്. സാമൂഹിക ശാസ്ത്രം, ഗണിതം, ശാസ്ത്രം, പ്രവര്‍ത്തി പരിചയം തുടങ്ങിയ വിഭാഗങ്ങളിലായാണ് മത്സരങ്ങളും പ്രദര്‍ശനങ്ങളും നടക്കുന്നത്.

കുന്നോളം നാണയങ്ങളുമായി കുഞ്ഞു സിയ

കല്‍പ്പറ്റ: നൂറ്റമ്പത് രാജ്യങ്ങളിലെ നൂറോളം നാണയങ്ങളും നൂറിലധികം രാജ്യങ്ങളിലെ കറന്‍സികളുമായാണ് സി.വി സിയ ശാസ്ത്രമേളയ്ക്ക് എത്തിയത്. ഇതില്‍ 2010ല്‍ ഇറങ്ങിയ ആയിരത്തിന്റെ നാണയവും നൂറ്റമ്പതിന്റെ നാണയവുമുണ്ട്. സ്ഥിരമായി നാണയശേഖരണവുമായി എത്തുന്ന സിയയ്ക്കു തന്നെയാണ് ഈയിനത്തില്‍ ഒന്നാം സ്ഥാനവും.
കേരളത്തിലെ ഒരുകാശ്, നാല് കാശ്, എട്ടുകാശ്, ചക്രം, ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മയുടെ ചിത്ര അരരൂപ തുടങ്ങി അമൂല്യമായ നാണയവും ഉണ്ട്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ അമ്പതു സംസ്ഥാനങ്ങളുടെയും നാണയങ്ങള്‍ സിയയുടെ ശേഖരത്തില്‍ ഉണ്ട്.
കാറല്‍ മാര്‍ക്‌സ്, ലെനിന്‍, ടോള്‍സ്‌റ്റോയ്, മാവോ, മുഹമ്മദലി ജിന്ന, ഭൂമിപാല്‍ അതുല്യതേജ് രാജാവ് എന്നിവരുടെ നാണയങ്ങള്‍, ഈസ്റ്റ് ഇന്ത്യാ കമ്പനി, വിക്ടോറിയ ക്വീന്‍, എഡ്‌വേര്‍ഡ്, ഡയാനാ രാജകുമാരിയുടെ നാണയം, 30 രാജ്യത്തെ ബൈമെറ്റല്‍ ഡബിള്‍ മെറ്റല്‍ നാണയങ്ങള്‍, ജോര്‍ജ് അഞ്ചാമന്‍, ആറാമന്‍, വില്യം എന്നിവരുടെ നാണയങ്ങളും ശേഖരത്തിലുണ്ട്. വെള്ളമുണ്ട മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ സിയ സിറാജിന്റെയും സമീറയുടെയും മകളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago