വ്യാജ ലോട്ടറിക്ക്് പിന്നില്‍ വമ്പന്‍മാര്‍
ഒലവക്കോട്: ജില്ലയില്‍ അടുത്തകാലത്തായി ഒറ്റനമ്പര്‍ -വ്യാജ ലോട്ടറികള്‍ വര്‍ധിക്കുന്നതിന് കാരണം ജില്ലയിലെത്തന്നെ ചില വന്‍ കിട കച്ചവടക്കാര്‍ തന്നെയെന്ന് ചില്ലറ വില്‍പ്പനക്കാര്‍ ആരോപിച്ചു. വ്യാജ ലോട്ടറി ഇടപാടുകളില്‍ പണം നഷ്ടപ്പെടുന്നവരിലധികവും ചെറുകിട കച്ചവടക്കാരാണ്. വന്‍കിട കച്ചവടക്കാരുടെ കൈയ്യില്‍ നിന്നും ലോട്ടറി എടുത്ത് വില്‍പന നടത്തുമ്പോള്‍ ഇവര്‍ക്ക് ഡി.സിയുടെ ലാഭം മാത്രമാണ് ലഭിക്കുന്നത്. 500 രൂപയുടെ സമ്മാനം നല്‍കുമ്പോള്‍ രണ്ട് ലോട്ടറികളെങ്കിലും വിറ്റുപോയല്ലോ എന്ന ആശ്വാസത്തില്‍ സമ്മാനര്‍ഹമായ ടിക്കറ്റുമായി ചെല്ലുമ്പോഴാണ് അതിലൂടെ വലിയ നഷ്ടം സംഭവിച്ചുവെന്ന് ഇവര്‍ അറിയുന്നത്.
വന്‍കിട ലോട്ടറിക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നത് എപ്പോഴും ചില്ല വ്യാപാരികള്‍ക്കായിരിക്കും. 500 രൂപയുടെ സമ്മാനത്തിന് 100 രൂപയും 1000 രൂപക്ക് 200 രൂപയും 5000 രൂപയ്ക്ക് 500 രൂപ വരെ കുറച്ചാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ചില കടക്കാര്‍ നല്‍കുന്നത്. എന്നാല്‍ മുന്‍സിപ്പാല്‍ സ്റ്റാന്‍ഡിനു സമീപത്ത് ലോട്ടറി ഉടമകളാകട്ടെ ഇതിന് പകരം കുറഞ്ഞത് 100 രൂപ മുതല്‍ 1000 രൂപ വരെയുള്ള ലോട്ടറികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുമായി വരുന്നവരില്‍ നിന്നും ഈടാക്കുകയും ചെയ്യും. മാത്രമല്ല കള്ളനോട്ടുകള്‍ മാറുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലവും ലോട്ടറിക്കടകള്‍ തന്നെയാണെന്നതിനാല്‍ ഈ രംഗത്തെ ദിവസവും മറിയുന്നത് അഞ്ചു കോടിയില്‍ പരം രൂപയാണെന്ന് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."