കുട്ടികളുടെ അറിവ് പ്രതിഫലിപ്പിക്കാന്‍ ശാസ്ത്രമേളകള്‍ ഗുണപ്രദം: അജിതാ ജയരാജന്
തൃശൂര്‍: കുട്ടികളുടെ അറിവ് പ്രതിഫലിപ്പിക്കാന്‍ ശാസ്ത്രമേളകള്‍ സംഘടിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് മേയര്‍ അജിതാ ജയരാജന്. ഗവ.മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച റവന്യൂ ജില്ലാ ശാസ്ത്രാത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നഗരത്തിലെ ഏഴു സ്കൂളുകളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പഠനത്തോടൊപ്പം വിദ്യാര്‍ഥികളിലെ ശാസ്ത്രബോധം വളര്‍ത്താനും ശാസ്ത്രാഭിരുചി വര്‍ധിപ്പിക്കുന്നതിനുമായാണ് ശാസ്ത്രമേള ഒരുക്കിയിരിക്കുന്നത്. കെ.രാജന് എം.എല്‍.എ അധ്യക്ഷനായിരുന്നു.
ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഹോളി ഫാമിലി, സെന്റ് ക്ലെയേഴ്സ്, സേക്രഡ് ഹാര്‍ട്ട്, കാല്‍ഡിയന്‍ സിറിയന്‍, വിവേകോദയം എന്നീ ആറു കേന്ദ്രങ്ങളിലായാണ് മത്സരം. വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്റ്റര്‍ ഡോ. ലീന രവിദാസ് എക്സ്പോ അവതരണം നടത്തി. ഡിഡിഇ കെ. സുമതി, കോര്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല ബാബുരാജ്, ഡിഇഒ ഇ നാരായണി, ഹയര്‍സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ വി.എ കരീം, കെ.വി ജയരാജ്, പി.ഷാലി ജോണ്‍ എന്നിവര്‍ സംസാരിച്ചു. ശാസ്ത്രമേള സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസിലും ഗണിതശാസ്ത്ര മേള സെന്റ് ക്ലെയേഴ്സ് എച്ച്.എസ്.എസിലും സാമൂഹ്യശാസ്ത്ര മേള ഹോളി ഫാമിലിയിലും പ്രവൃത്തിപരിചയമേള കാല്‍ഡിയന്‍ സിറിയനിലും വിവേകോദയം എച്ച്.എസ്.എസിലും ഐടി മേള മോഡല്‍ ബോയ്സിലും വി.എച്ച്.എസ്.ഇ എക്സ്പോ സി.എം.എസ് സ്കൂളിലുമാണ് നടക്കുന്നത്. മൂന്നു ദിവസത്തെ ശാസ്ത്രോസവത്തിലും വി.എച്ച്.എസ്.ഇ എക്സ്പോയിലുമായി 5000 വിദ്യാര്‍ഥികള്‍ മാറ്റുരക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."