HOME
DETAILS
MAL
ഇടുക്കി ജില്ലാ കോടതി ശുചിമുറിയില്‍ ഒളികാമറ കണ്ടെത്തി
backup
November 16 2016 | 06:11 AM
തൊടുപുഴ: ഇടുക്കി ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ ഒളികാമറ കണ്ടെത്തി. കോടതിയില്‍ വരുന്ന അഭിഭാഷകരും ജീവനക്കാരും പൊതുജനങ്ങളുമടക്കമുള്ളവര്‍ ഉപയോഗിക്കുന്ന ശുചിമുറിയാണിത്. ശുചിമുറിയുടെ ഫ്ളഷ് ടാങ്കിനോട് ചേര്‍ന്ന് തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ഒളികാമറ സ്ഥാപിച്ച നിലയില്‍ കണ്ടെത്തിയത്. കോടതി ജീവനക്കാരിയായ ഒരു സ്ത്രീ ശുചിമുറിയില്‍ കയറിയപ്പോഴാമ് കാമറ കണ്ടെത്തിയത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
മുട്ടം എസ്.ഐ ഷൈനിന്റെ നേതൃത്വത്തില്‍ കാമറ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പരിശോധനകള്‍ക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് കൈമാറുമെന്ന് അധികൃതകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."