HOME
DETAILS
MAL
യു.എസില്‍ മുസ്ലിം അഭയാര്‍ഥികള്‍ക്ക് രജിസ്ട്രേഷന് നീക്കം
backup
November 16 2016 | 18:11 PM
വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്ലിം അഭയാര്‍ഥികള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ കൊണ്ടുവരാന്‍ നീക്കം. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയ ഉപദേശകരാണ് ഇതുസംബന്ധിച്ച മാര്‍ഗരേഖയുണ്ടാക്കുന്നത്. മുസ്ലിം രാജ്യങ്ങളില്‍ നിന്നുവരുന്നവരെയാണ് ഇത്തരത്തില്‍ രജിസ്ട്രേഷന് നടത്തുകയെന്ന് കാനാസ് സ്റ്റേറ്റ് സെക്രട്ടറി ക്രിസ് കോബാഷ് പറഞ്ഞു.
ഇതിനുള്ള നീക്കം പുതിയ പ്രസിഡന്റിന്റെ സ്റ്റാഫ് അംഗങ്ങള്‍ തയാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകളെ യു.എസില്‍ പ്രവേശിക്കുന്നത് തടയുമെന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് നടപ്പാക്കില്ലെന്നാണ് എമിഗ്രേഷന്‍ വിദഗ്ധനും ട്രംപിന്റെ സംഘത്തില്‍ അംഗമായിരുന്ന കോബാഷ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."