നോട്ട് പിന്‍വലിക്കല്‍: ഇന്ന് സഹകരണ ഹര്‍ത്താല്‍
ആലപ്പുഴ: അസാധുവാക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റി നല്‍കുവാന്‍ റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് സഹകരണ ഹര്‍ത്താല്‍ ആചരിക്കും.
ഇതിന്റെ ഭാഗമായി മുഴുവന്‍ സഹകരണ സ്ഥാപനങ്ങളും ഇന്ന് അടഞ്ഞുകിടക്കും. പണിമുടക്കിയ ജീവനക്കാര്‍ ഇന്ന് രാവിലെ 10ന് ആലപ്പുഴ ഇന്‍കം ടാക്‌സ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന് സമീപത്തുനിന്നാണ് പ്രകടനം ആരംഭിക്കുന്നത്. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എ.ഐ.ടി.യു.സി), കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു), കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി), സഹകരണവേദി, മാനേജ്‌മെന്റ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് മാര്‍ച്ച് നടത്തുന്നത്.
സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍, അഡ്വ. എന്‍.പി കമലാധരന്‍, ബി മനോഹരന്‍ തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."