HOME
DETAILS

നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാര്‍: ജേക്കബ് തോമസ്

  
backup
November 17 2016 | 05:11 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b5%8d

 

കോഴിക്കോട്: നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച കെ.എ ഫ്രാന്‍സിസിന്റെ 'വര്‍ണസ്മൃതികള്‍' ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും സ്ഥാനമോ പണമോ പ്രദേശമോ ഒന്നും നിയമം നടപ്പാക്കുമ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നും നൂറുശതമാനവും നിഷ്പക്ഷവും സൂതാര്യവുമായ അന്വേഷണത്തിലൂടെ നിയമം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മന്ത്രിമാരായ കെ. ബാബുവിനും ഇ.പി ജയരാജനും എതിരായ ആരോപണങ്ങള്‍ തുല്യപരിഗണനയോടെ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി ചൂണ്ടിക്കാണിക്കുന്നവര്‍ക്കുള്ള വിസില്‍ ബ്‌ളോവര്‍ അവാര്‍ഡ് ഡിസംബര്‍ ഒന്‍പതിന് ലോക അഴിമതിവിരുദ്ധ ദിനത്തില്‍ പ്രഖ്യാപിക്കും. ഒരു കോടി രൂപയില്‍ കൂടുതലുള്ള അഴിമതി ചൂണ്ടിക്കാണിച്ചവര്‍ക്ക് അഞ്ചുലക്ഷം രൂപ തോതില്‍ അവാര്‍ഡ് നല്‍കും. സംസ്ഥാനത്ത് രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും മാത്രമല്ല സ്വകാര്യ മേഖലയിലും പ്രഫഷനലുകള്‍ക്കിടയിലും അഴിമതിയുണ്ട്. വിജിലന്‍സില്‍ വിവിധ വിഷയങ്ങളുടെ ഗവേഷണത്തിനും പഠനത്തിനുമായി പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ അധ്യക്ഷനായി. ശില്‍പി ജീവന്‍ തോമസ് ആമുഖപ്രഭാഷണം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago