മാറഞ്ചേരി കാഞ്ഞിരമുക്കില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി
പൊന്നാനി: ആശങ്കയ്ക്ക് വിട നല്‍കി കാണാതായ വിദ്യാര്‍ത്ഥി സിറാജുദീനെ കണ്ടെത്തി. എടപ്പാള്‍ ടൗണില്‍ നിന്ന് വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെയാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.
ദര്‍സ് പഠനത്തില്‍ മടുപ്പു തോന്നിയ വിദ്യാര്‍ഥി എടപ്പാള്‍ ടൗണിലെ ജുമാമസ്ജിദില്‍ അഭയം തേടുകയും വിവരങ്ങള്‍ തിരക്കിയ ഇമാമിനോട് കാര്യങ്ങള്‍ മറച്ചു വെക്കുകയുമായിരുന്നു. സിറാജുദ്ധീനോട് വീട്ടിലെ നമ്പര്‍ ആവശ്യപ്പെട്ടെങ്കിലും ഓര്‍മയില്ലാത്തതിനാല്‍ നല്‍കാനായില്ല.
ഇതേത്തുടര്‍ന്ന് അധികൃതര്‍ പള്ളിയില്‍ തന്നെതാമസിപ്പിച്ച് വിദ്യാര്‍ഥിയെ സുരക്ഷിതനാക്കി. ഇതിനിടെ പത്ര സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതാണ് കുട്ടിയെ തിരികെ കിട്ടാന്‍ സഹായകമായത്. അപ്പോഴാണ് പള്ളി ഇമാം കാര്യങ്ങള്‍ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് പോയതിനുശേഷം സിറാജുദ്ദീന്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിലെ സിറാജുദ്ധീന്റെ സഹപാഠികളെ വിളിച്ചപ്പോഴാണ് രാവിലെ സ്‌കൂളിലെത്തിയില്ലെന്ന വിവരമറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."