ബാങ്ക് വിളി നിരോധന ബില്‍; ഇസ്റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധ ബാങ്കുവിളി
ജറുസലേം: മുസ്ലിം പള്ളികളില്‍നിന്നു ബാങ്ക് വിളിക്കുന്നതിനു നിരോധനമേര്‍പ്പെടുത്താനുള്ള ഇസറാഈല്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ഇസ്റാഈല്‍ പാര്‍ലമെന്റില്‍തന്നെ പ്രതിഷേധം.
പാര്‍ലമെന്റിലെ അറബ് എം.പിയായ അഹമ്മദ് അല്‍ തിബി സഭയില്‍ ബാങ്കുവിളിച്ചാണ് പ്രതിഷേധിച്ചത്. ബാങ്ക് വിളിക്കു നിയന്ത്രണമേര്‍പ്പെടുത്തുന്ന ബില്‍ പാസാക്കിയതിനു പിന്നാലെയാണ് പാര്‍ലമെന്റില്‍തന്നെ ബാങ്ക് മുഴങ്ങിയത്.
സെനറ്റില്‍ സംസാരിച്ച തിബി, പോഡിയത്തിലെത്തി ബാങ്ക് വിളിക്കുകയായിരുന്നു. ബാങ്ക് വിളിക്കുന്നതില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ബഹളംവച്ചെങ്കിലും ഒട്ടും കൂസാതെ അഹമ്മദ് അല്‍ തിബി ബാങ്ക് വിളി പൂര്‍ത്തിയാക്കി ശേഷമുള്ള പ്രാര്‍ഥനയും ചൊല്ലിയാണ് പോഡിയം വിട്ടത്.
ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിക്കുന്നതു വിലക്കി രണ്ടു ദിവസം മുന്‍പാണ് ഇസ്റാഈല്‍ പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. എം.പിയും ബയിത് യഹൂദി പാര്‍ട്ടി നേതാവുമായ മോട്ടി യൊഗേവാണ് വിഷയത്തില്‍ പ്രമേയം കൊണ്ടുവന്നിരുന്നത്. ഇതു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ളവരുടെ ശക്തമായി പിന്തുണയോടെ പാസാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."