കൊടുവള്ളിയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ
കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തില്‍ എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ട്, പാദേശിക വികസന ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി എന്നിവയിലുള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്നു കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കട്ടിപ്പാറ കൃഷിഭവന് കെട്ടിടം (25 ലക്ഷം), നരിക്കുനി ഗവ. ഹയര്‍ സെക്കന്‍ഡറി കെട്ടിടം (100 ലക്ഷം), കരുവമ്പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടവും കംപ്യൂട്ടറും (40 ലക്ഷം), വെളിമണ്ണ സ്കൂള്‍ കെട്ടിടം (25 ലക്ഷം), താമരശ്ശേരി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെട്ടിടം (50 ലക്ഷം), ഓമശേരി പി.എച്ച്.സി കെട്ടിടം (25 ലക്ഷം), പാലക്കുറ്റി ആനപ്പാറ പി.എച്ച്.സി കെട്ടിടം (25 ലക്ഷം), മടവൂര്‍ (ഗാമപഞ്ചായത്ത്കെട്ടിടം (80 ലക്ഷം), കിഴക്കോത്ത് മൂനമണ്ണില്‍ പാലം (25 ലക്ഷം), ലോ മാസ്റ്റ്-ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ (25ലക്ഷം), മേലെ ആട്ട്യേരി-നടുക്കണ്ടി റോഡ് (10 ലക്ഷം), കെടവൂര്‍ ചെമ്പായി റോഡ് (10 ലക്ഷം), പൂളക്കല്‍ മഞ്ചപ്പാറ റോഡ് (10 ലക്ഷം), സമ്പൂര്‍ണ വൈദ്യുതീകരണം (30 ലക്ഷം) എന്നീ പദ്ധതികളും പ്രാദേശിക വികസന ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി നിരവധി പദ്ധതികളുമാണ് ഭരണാനുമതിക്കായി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."