HOME
DETAILS

ഏജന്റ്ചതിച്ച എട്ടു മലയാളി വനിതകള്‍ നാട്ടിലേക്ക് തിരിച്ചു

  
backup
November 18, 2016 | 9:46 PM

%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%9a%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3

ദമ്മാം: ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഏജന്റിന്റെ വഞ്ചനയിലൂടെ സഊദിയിലെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക് തിരിച്ചു. അഞ്ച് മാസം മുന്‍പ് സഊദിയിലെത്തിയ വനിതകളില്‍ ബാക്കിയുള്ള എട്ടു പേരാണ് മലയാളി കാരുണ്യ സംഘടനകളുടെയും മറ്റും കഠിന പ്രയത്‌നം കൊണ്ട് നാട്ടിലേക്ക് പോകാനായത്. 13 പേരില്‍ 5 പേര്‍ നേരത്തെ നാട്ടിലേക്ക് തിരിച്ചിരുന്നു.
       കോട്ടയം ഒഴുകൂര്‍ റോസമ്മ, കൊടുങ്ങല്ലര്‍ സ്വദേശിനി സിന്ധു, കൊച്ചി സ്വദേശിനി ജെസി റോബര്‍ട്ട്, മഞ്ജു കാഞ്ഞിരപ്പള്ളി, റോസ് ലി എറണാകുളം, ജിജി കോട്ടയം,  ജിന്‍സി പാല, അമ്പിളി ആലപ്പുഴ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്.കേരളത്തിലെ വിസാ ഏജന്റാണ് മുംബൈയിലെ ട്രാവല്‍ ഏജന്റ് മുഖേന ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്തത്. താമസ സൗകര്യം ഉള്‍പ്പെടെ 50000 രൂപയോളം ശമ്പളം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ജോലിയില്‍ പ്രവേശിച്ചതിനു ശേഷമാണ് കമ്പനിയും ട്രാവല്‍ ഏജന്‍സിയും തമ്മിലുള്ള കരാര്‍ പ്രകാരം 800 റിയാലാണ് ശമ്പളമെന്ന് മനസ്സിലായത്.  വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ ഇവര്‍ മാനേജര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതു പരിഗണിക്കാതെ വന്നതോടെ ജോലിയില്‍ നിന്നും വിട്ടു നിന്നു. തുടര്‍ന്ന് നാട്ടിലേക്ക് കയറ്റി അയക്കണമെന്ന് ആവശ്യപ്പെട്ടതോടെ കമ്പനി ഇവരെ റിയാദിലെ ശുമേസി ലേബര്‍ ക്യാംപില്‍ കൊണ്ടുവന്നാക്കുകയായിരുന്നു.  ഇവരുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെതുടര്‍ന്ന് എംബസി ഇടപെട്ടു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇവര്‍ ജോലി ചെയ്യാതെ വിട്ടു നിന്ന 3 മാസത്തെ ശമ്പളവും ടിക്കറ്റും നല്‍കാന്‍ കമ്പനി തയ്യാറാവുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Saudi-arabia
  •  a day ago
No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  a day ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  a day ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  a day ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  a day ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  a day ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  a day ago