'വിശ്വാസത്തെ ഹനിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു'
കരുനാഗപ്പള്ളി: ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നു ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സീനത്ത് നിസാമുദ്ദീന്‍.
വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ നിലവില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിനിയമങ്ങളില്‍ യാതൊരു ഭേദഗതിയുടെയും ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വഴി രാഷ്ട്രപതി, പ്രധാനമന്ത്രി, ലോ കമ്മീഷന്‍, നിയമമന്ത്രി, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ക്കു സമര്‍പ്പിക്കാന്‍ കരുനാഗപ്പള്ളി താലൂക്ക് മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി മുസ്‌ലിം സ്ത്രീകളില്‍ നിന്നും ഒപ്പ് ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ശിബിന മുഹമ്മദ് അധ്യക്ഷയായി. വനിതാ ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഷക്കീല താഹ, കുല്‍സു ഷംസുദ്ദീന്‍, നിഷ വാഹിദ് എന്നിവര്‍ സംസാരിച്ചു.എം.അന്‍സാര്‍, എ.സിദ്ദിക്ക് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."