HOME
DETAILS

പ്രതിസന്ധിക്ക് ആരാണ് ഉത്തരവാദി

  
backup
November 20, 2016 | 11:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d

സഹകരണ ബാങ്കുകള്‍ ഇന്നു നേരിടുന്ന പ്രതിസന്ധിക്ക് കാരണം ആരൊക്കെ. ഈ ചോദ്യമുയര്‍ന്നാല്‍ ആദ്യം വിരല്‍ചൂണ്ടുക സഹകരണ വകുപ്പിനു നേരെ തന്നെയായിരിക്കും.  ഗ്രാമീണ ജനതയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് സഹകരണ ബാങ്കുകള്‍ വഹിച്ച പങ്കിനെ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയാത്തപ്പോഴാണ് കരിനിഴലായി കള്ളപ്പണ ആരോപണം. കള്ളപ്പണത്തിന്റെ ഒഴുക്കുതടയാന്‍ കാലാകാലങ്ങളില്‍ റിസര്‍വ് ബാങ്ക് കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കായി തുറന്നിട്ട ഒരു വാതില്‍ പോലെയായിരുന്നു ചില സഹകരണ ബാങ്കുകള്‍ എന്നായിരുന്നു ആരോപണം.

 


 2004ല്‍ ബാങ്കിങ് നിയമ ഭേദഗതി നിയമം നിലവില്‍ വന്നതോടെ സഹകരണ ബാങ്കും ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ വരികയും റിസര്‍വ് ബാങ്കില്‍ നിന്നു ലൈസന്‍സ് സമ്പാദിക്കുകയും ചെയ്തതാണ്. അന്നു മുതല്‍ റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമായിരുന്നു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 2005 ല്‍ കെ.വൈ.സി നോംസ് നടപ്പാക്കിയ റിസര്‍വ് ബാങ്ക് നിര്‍ദേശവും 2009 ല്‍ 50,000 രൂപ മുതല്‍ക്കുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയ നിര്‍ദേശവും അവഗണിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് സഹകരണ വകുപ്പും പച്ചകൊടി കാട്ടി. 2013 ല്‍ ഇതേ വിഷയത്തില്‍ സഹകരണ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശവും അവര്‍ അവഗണിച്ചു. എന്നാല്‍ സഹകരണ ബാങ്കുകള്‍ക്ക് നേരെ ഇത്തരം ആക്ഷേപമുയുമ്പോള്‍ ആരും കാണാതെ പോകുന്നത് ഇതിലെ വിയര്‍പ്പിന്റെ അംശമാണ്.

സ്വത്തുവിറ്റ 'കള്ളപ്പണം'


ഇന്നും സ്വത്തുകച്ചവടത്തിന്റെ രേഖയില്‍ കാണിക്കുന്ന തുകയുടെ ബാക്കിയാണ് മിക്ക സഹകരണ ബാങ്കുകളിലേയും 'കള്ളപ്പണം'. ഭൂമി വിറ്റ തുക കല്യാണത്തിനോ വീടു നിര്‍മാണത്തിനോ ഭൂമി വാങ്ങിക്കുന്നതിനോയുള്ള സമയംവരെ തല്‍ക്കാലത്തേക്ക് സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതാണ് പിന്നീട് ആദായ നികുതി വകുപ്പിന്റെ കണക്കില്‍ വന്‍ കള്ളപ്പണമാകുന്നത്. നാട്ടിന്‍പുറങ്ങളിലെ ഭൂമി വില്‍പ്പനയ്ക്ക് ഇന്നും യഥാര്‍ഥ്യ വിലയുമായി പുലബന്ധം പോലുമില്ലെന്ന് പരസ്യമായ രഹസ്യമാണ്. യഥാര്‍ഥ വിലയുടെ 20 ശതമാനമൊക്കെയായിരിക്കും രേഖയില്‍ കാണിച്ചിട്ടുണ്ടാകുക. ബാക്കിയുള്ള തുകയാണ് സഹകരണ ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് പോകുക. ഈ നിക്ഷേപത്തിന് വിയര്‍പ്പിന്റെ മൂല്യമുണ്ടെങ്കിലും രേഖയുടെ പിന്‍ബലമില്ല.
 സ്വത്തു കച്ചവടത്തില്‍ വില കുറച്ചുകാണിച്ച് റജിസ്റ്റര്‍ ചെയ്യുന്നത് നാട്ടുനടപ്പായി മാറിയതിനാല്‍ പാരമ്പര്യ സ്വത്തുവില്‍ക്കുന്ന നിഷ്‌കളങ്കരായ ആളുകളുടെ കൈയിലാണു 'കള്ളപണം' എത്തിച്ചേരുന്നത്. അവര്‍ കള്ളക്കടത്തോ ഭീകരപ്രവര്‍ത്തനമോ ഹവാല ഇടപാടോ നടത്തുകയല്ല, മറിച്ച് ആകെയുള്ള കിടപ്പാടം വില്‍ക്കുകയാണു ചെയ്തത്. നിക്ഷേപങ്ങളില്‍ പുലര്‍ത്തേണ്ട റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങളെ കുറിച്ച് സഹകരണ ബാങ്ക് അധികൃതരും ഇവരെ അറിയിക്കാതെയാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും.ഒരു സുപ്രഭാതത്തില്‍ സഹകരണബാങ്കുകളിലെ നിക്ഷേപത്തിന്റെ കണക്കെടുത്ത് ആദായനികുതിവകുപ്പ് നോട്ടിസ് അയക്കുമ്പോഴേ തങ്ങളും 'കള്ളപ്പണക്കാരാണെ'ന്ന് പാവം നിക്ഷേപകന്‍ അറിയുന്നുള്ളൂ.


ആദായവകുപ്പിന്റെ കുരുക്കില്‍ സഹകരണസ്ഥാപനങ്ങള്‍



 യാതൊരു നിയന്ത്രണവുമില്ലാത്ത സ്വര്‍ണവിപണിയാണു കള്ളപണം വെളുപ്പിക്കുന്നതിനു മറ്റൊരു തുണ. പഴയ സ്വര്‍ണം എന്നപേരില്‍ തലേന്നാള്‍ കള്ളപണം ഉപയോഗിച്ചുവാങ്ങിയ പൊന്നുവിറ്റ് ബാങ്കുവഴി പണം വാങ്ങിയാണ് പലരും സ്വത്ത് റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പണം ഉണ്ടാക്കുന്നത്.


ആന്റി മണി ലോന്‍ഡറിങ്ങ് ആക്ട് 2002ന്റെ വ്യവസ്ഥകള്‍ സഹകരണബാങ്കുകളില്‍ നടപ്പാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനു തന്നെയാണ്. റിസര്‍വ് ബാങ്കിനു നേരിട്ടു നിയന്ത്രണമുള്ള സംസ്ഥാന,ജില്ലാ സഹകരണ ബാങ്കുകളിലും  സഹകരണ അര്‍ബന്‍ ബാങ്കുകളിലും അവരത് എന്നോ നടപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ സഹകരണ ബാങ്ക് ഇതിനോടും മുഖം തിരിഞ്ഞു നിന്നു.

സഹകരണം തളര്‍ന്നാല്‍;
തകരും ഗ്രാമീണ ജനത


ആയിരത്തിന്റെയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിക്കുകയും പഴയ നോട്ടുകള്‍ മാറ്റികൊടുക്കാനോ സ്വീകരിക്കാനോ സഹകരണ ബാങ്കുള്‍ക്ക് കഴിയാതെയുമായതോടെ ഒന്നരകോടി ഇടപാടുകാരുള്ള ഈ മേഖല സ്തംഭിച്ചിരിക്കുകയാണ്. സ്വന്തം ഇടപാടുകാരുടെ പഴയ കറന്‍സികള്‍ മാറ്റികൊടുക്കാന്‍ കഴിയാത്തതും അക്കൗണ്ടിലുള്ള പണം അത്യാവശ്യക്കാര്‍ക്ക് നല്‍കാന്‍ കഴിയാത്തതും സഹകരണ ബാങ്കുകളെ കടുത്ത പ്രതിസന്ധിയിലാണിപ്പോഴെത്തിച്ചിരിക്കുന്നത്. ഫലമോ ഗ്രാമീണ മേഖലയിലെ ഉള്‍പ്പെടെ സാധാരണക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ സ്തംഭിച്ചു. പാല്‍ സൊസൈറ്റികള്‍ ഉള്‍പ്പെടെയുള്ള പല സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനം നിശ്ചലമായി.


പിണറായിയും നിക്ഷേപത്തിന് ആശ്രയിച്ചത് സഹകരണബാങ്കിനെ



സഹകരണ ബാങ്കുകളില്‍ നിന്നു വായ്പയെടുത്തവരും ചിട്ടി പിടിച്ചവരുമായ ഇടപാടുകാരാണ് ഏറെ പ്രതിസന്ധിയിലായത്. നവംബര്‍ ആദ്യവാരം വായ്പ ലഭിച്ചവരും ചിട്ടി പിടിച്ചവരും പഴയ നോട്ടുകള്‍ മാറാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ്. പ്രാഥമിക സഹകരണബാങ്കുകളില്‍ നിന്നു വായ്പയെടുത്ത പണം പലരും ഇപ്പോഴും മാറിയെടുക്കാന്‍ നിര്‍വാഹമില്ലാതെ വിഷമിക്കുന്നുണ്ട്.

രാഷ്ട്രീയ വിജയം ആര്‍ക്ക്


കൂടുതല്‍ പ്രാഥമിക സംഘങ്ങളുടെ നിയന്ത്രണം സി.പി.എമ്മിനായതിനാല്‍ പുതിയ സംഭവവികാസങ്ങളെ രാഷ്ട്രീയ ആയുധമായി ബി.ജെ.പി ഉപയോഗിക്കുന്നുണ്ട്. ബി.ജെ.പിക്ക് സംസ്ഥാനത്ത് സഹകരണ മേഖലയില്‍ 25 ഓളം സംഘങ്ങളുണ്ടെങ്കിലും സി.പി.എമ്മുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊന്നുമല്ല. സംസ്ഥാനത്തു തുടരുന്ന സി.പി.എം-ബി.ജെ.പി രാഷ്ട്രീയപ്പോര് തന്നെയാണ് ഇപ്പോള്‍ നോട്ട് പ്രതിസന്ധിയുടെ മറവില്‍ സംസ്ഥാനത്ത് സഹകരണ മേഖലയിലും പടരുന്നത്. സി.പി.എമ്മിന്റെ ശക്തമായ വിഭാഗമാണ് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരും സാമ്പത്തിക സഹായം ലഭിച്ച അണികളും.
സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയോടുള്ള ആഭിമുഖ്യം നിലച്ചാലും പാര്‍ട്ടി കൊടുത്ത ജോലിയുടെ കൂറില്‍ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഏത് പ്രതിസന്ധിഘട്ടത്തിലും ഒപ്പമുണ്ടാകും. ഇതാണ് സി.പി.എമ്മിന്റെ ശക്തി. ഇതുതന്നെയാണ് ബി.ജെ.പിയുടെ ഭയവും. രാജ്യത്താകെ നോട്ട് നിരോധനത്തിന്റെ പേരില്‍ ജനങ്ങളുടെ ദുരിത നില്‍പ്പ് തുടരുമ്പോള്‍ കേരളത്തില്‍ ഇതിന്റെ മറവില്‍ ഉന്മൂലനത്തിന്റെ രാഷ്ട്രീയവും സജീവമായിരിക്കുകയാണ്. എങ്കിലും നോട്ടിന്റെ മറവില്‍ രാഷ്ട്രീയപ്പോര് തുടരുമ്പോള്‍ ജീവിതത്തിനു മുന്‍പില്‍ പകച്ചു നില്‍ക്കുന്ന സാധാരണക്കാരെ എത്രനാള്‍ കണ്ടില്ലെന്നു നടിക്കാനാകും.
(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  a month ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  a month ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  a month ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  a month ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  a month ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  a month ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  a month ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  a month ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  a month ago