കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്
കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഏഴ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, രോഗം ഭേദമായ കുട്ടി ആശുപത്രി വിടുകയും ചെയ്തു. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം മാവൂരില്‍ മരിച്ച അമ്പത്തിനാലുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഷിഗെല്ല രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോടാണ്. ജൂണില്‍ മാത്രം നാല്‍പതിലേറെ കേസുകളാണ് ജില്ലയിലുണ്ടായത്.
സംസ്ഥാനത്ത് ഇന്നലെ മാത്രം ഏഴ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 2 വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഒന്ന് വീതവുമാണ് ഇന്നലെ ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് ഈ മാസം മാത്രം 140 രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 216 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.
നിലവില്‍ കോഴിക്കോട്, വയനാട് , തൃശൂര്‍, ആലപ്പുഴ എന്നീ നാല് ജില്ലകളിലാണ് ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, തിരുവനന്തപുരം , കൊല്ലം , ഇടുക്കി , എറണാകുളം , കണ്ണൂര്‍ , പാലക്കാട് എന്നിവിടങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
A fresh case of Shigella infection has been confirmed in Kozhikode, Kerala. Health authorities reported that the disease was detected in a seven-year-old girl, prompting renewed vigilance among public health officials. Shigella is a highly contagious bacterial infection that primarily affects the intestines and can spread through contaminated food, water, or poor hygiene.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."