HOME
DETAILS

പൊതുജന സുരക്ഷയ്ക്കായി ദേശീയ ഹാക്കത്തോണുമായി കേരള പൊലിസ്; 'ഹാക്ക്'പി 2026ന് തുടക്കമായി

  
June 22, 2026 | 10:03 AM

Kerala Police holds national hackathon for public safety HackP 2026 begins

തിരുവനന്തപുരം: പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്നതിനായി ദേശീയതല ഹാക്കത്തോണുമായി കേരള പൊലിസ്. രാജ്യത്തെ മികച്ച പ്രതിഭകളെ ഒന്നിപ്പിച്ച് സമൂഹത്തിന് പ്രയോജനകരമായ സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഹാക്ക്'പി 2026 പാന്‍ഇന്ത്യ മള്‍ട്ടിസിറ്റി ഹാക്കത്തോണ്‍' സംഘടിപ്പിക്കുന്നത്.

കേരള പൊലിസ് സൈബര്‍ ഓപ്പറേഷന്‍സിന്റെയും സൈബര്‍ഡോമിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ഹാക്കത്തോണില്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്നൊവേറ്റര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ക്രമസമാധാന പാലകരുമായും വ്യവസായ മേഖലയിലെ വിദഗ്ധരുമായും സഹകരിച്ച് യഥാര്‍ഥ സാമൂഹിക വെല്ലുവിളികള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ രൂപപ്പെടുത്താനുള്ള വേദിയാണ് ഇതിലൂടെ ഒരുക്കുന്നത്.

സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, കുട്ടികളുടെ സംരക്ഷണം, പൊതുജനസുരക്ഷ, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍ തുടങ്ങിയ മേഖലകളിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലാണ് ഹാക്ക്'പി 2026 പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിജിറ്റല്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുക, അന്വേഷണ മികവ് വര്‍ധിപ്പിക്കുക, ആധുനിക പൊലിസ് സംവിധാനത്തിന്റെ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നൂതന സാങ്കേതിക ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

കുട്ടികളുടെ സുരക്ഷയും ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്കെതിരായ പോരാട്ടവും മുന്‍നിര്‍ത്തി 'ഏജന്റിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ്' എന്നതാണ് ഹാക്ക്'പി 2026ന്റെ പ്രധാന പ്രമേയം. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൂടുതല്‍ കാര്യക്ഷമമായി സഹായിക്കാന്‍ കഴിയുന്ന സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കാനാണ് മത്സരാര്‍ഥികളോട് ആവശ്യപ്പെടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഏജന്റിക് എഐ, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ഫോറന്‍സിക്‌സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യുന്നതിനും, കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനുമുള്ള നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. ഡിജിറ്റല്‍ യുഗത്തില്‍ ദുര്‍ബല വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്വേഷണ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതും പദ്ധതിയുടെ ഭാഗമാണ്.

ഹാക്കത്തോണിന്റെ സന്ദേശം രാജ്യവ്യാപകമായി എത്തിക്കുന്നതിനും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളില്‍ 'ഹാക്ക്'പി 2026 പ്രോബ്ലം സ്റ്റേറ്റ്‌മെന്റ് പിച്ച് റോഡ്‌ഷോകള്‍ സംഘടിപ്പിക്കും. ഈ പരിപാടികളിലൂടെ പങ്കെടുക്കുന്നവര്‍ക്ക് വിഷയവിദഗ്ധരുമായി നേരിട്ട് സംവദിക്കാനും, മത്സരത്തിലെ വെല്ലുവിളികളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും, സങ്കീര്‍ണമായ യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാങ്കേതികവിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അറിയാനും അവസരം ലഭിക്കും.

ഹാക്ക്'പി 2026ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനവും രജിസ്‌ട്രേഷന്‍ നടപടികളുടെ തുടക്കവും 2026 ജൂണ്‍ 11ന് തിരുവനന്തപുരം പൊലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരള പൊലിസ് ഡയറക്ടര്‍ ജനറലും സംസ്ഥാന പൊലിസ് മേധാവിയുമായ രാവഡ എ. ചന്ദ്രശേഖര്‍ ഐപിഎസ് നിര്‍വഹിച്ചു. ചടങ്ങില്‍ കേരള പൊലിസ് സൈബര്‍ഡോമിന്റെ നവീകരിച്ച വെബ്‌സൈറ്റും അദ്ദേഹം പ്രകാശനം ചെയ്തു.

ഹാക്കത്തോണിന്റെ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രൊമോഷണല്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുകയും ഔദ്യോഗിക കാമ്പയിന്‍ ഫ്‌ലയര്‍ പുറത്തിറക്കുകയും ചെയ്തു. ഇതോടെയാണ് രാജ്യവ്യാപക രജിസ്‌ട്രേഷന്‍ കാമ്പയിനും ഔദ്യോഗികമായി തുടക്കമായത്.

ചടങ്ങില്‍ ഐപിഎസ് ഉദ്യോഗസ്ഥരായ എസ്. ശ്രീജിത്ത്, മനോജ് എബ്രഹാം, എച്ച്. വെങ്കിടേഷ്, ദിനേന്ദ്ര കശ്യപ്, പി. വിജയന്‍, ഉമേഷ് ഗോയല്‍ എന്നിവരടക്കമുള്ള മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ അതിഥികളും പങ്കെടുത്തു.

Kerala Police is launching a national-level hackathon to find tech solutions for challenges facing public safety. Named 'HACK'p 2026 Pan India Multicity Hackathon', it aims to bring together top talent from across the country to develop tech solutions beneficial to society.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  3 hours ago
No Image

ഇന്ധനവില വര്‍ധനവ്; കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിരക്ക് കൂട്ടുന്നതില്‍ സൂചന നല്‍കി ഡി കെ ശിവകുമാര്‍

National
  •  3 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; നിതിന്റെ ജാമ്യാപേക്ഷ മാറ്റി, നാളെ പരിഗണിക്കും

Kerala
  •  4 hours ago
No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  4 hours ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  4 hours ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  5 hours ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  5 hours ago
No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  5 hours ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  6 hours ago