HOME
DETAILS

പുകയില ഉല്‍പന്നങ്ങളും കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

  
Web Desk
November 21 2016 | 03:11 AM

%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b4%9e

കോഴിക്കോട്: എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും മെഡിക്കല്‍ കോളജ് പൊലിസും നടത്തിയ സംയുക്ത പരിശോധനയില്‍ കുറ്റിക്കാട്ടൂര്‍ ഭാഗത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്ന് 10 കിലോഗ്രാമോളം പുകയില ഉല്‍പന്നങ്ങളും പാന്‍പരാഗ്, ബംഗാള്‍ ബീഡി, നിക്കോട്ടിന്‍ പേസ്റ്റ് എന്നിവയും 300 ഗ്രാം കഞ്ചാവും പിടികൂടി. സംഭവത്തില്‍ പശ്ചിമബംഗാളിലെ നദിയ ജില്ലയിലെ ധന്‍ത്താലയിലുള്ള രഥന്‍പാല്‍ (38), അധികാരി ദീപാങ്കര്‍, പരിമള്‍ബൈന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശാനുസരണമുള്ള 'ഓപറേഷന്‍ ഭായ് ' യുടെ തുടര്‍ച്ചയായാണ് റെയ്ഡ് നടത്തിയത്.
കുറ്റിക്കാട്ടൂരില്‍ നിന്ന് മുണ്ടുപ്പാലം ഭാഗത്തേക്ക് പോകുന്ന റോഡരികിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. പത്തുദിവസം മുന്‍പ് കോഴിക്കോട് ജോലിക്ക് എത്തിയവരാണ് പിടിയിലായ മൂന്നുപേരും. സ്വന്തം ഉപയോഗത്തിനും കൂട്ടാളികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനുമാണ് കഞ്ചാവ് കൊണ്ടുവന്നിട്ടുള്ളത്. പിടിച്ചെടുത്ത നിക്കോട്ടിന്‍ പേസ്റ്റ് പുകയിലക്കൊപ്പം കൂട്ടിക്കലര്‍ത്തി കൂടുതല്‍ ലഹരിക്കായി ഉപയോഗിച്ചുവരികയാണെന്ന് പൊലിസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികളെ കുന്ദമംഗലം മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. തൊഴിലാളികള്‍ താമസിച്ചുവരുന്ന കെട്ടിടം മലപ്പുറം സ്വദേശി പാട്ടത്തിന് നല്‍കിയിട്ടുള്ളതാണ്. പാട്ടത്തിന് എടുത്തയാള്‍ ചെറിയ മുറികളാക്കി ഒരു മുറിയില്‍ അഞ്ചോളം ആളുകളെ പാര്‍പ്പിച്ചുവരികയായിരുന്നു. ഒരാളില്‍ നിന്ന് 1000 രൂപയാണ് പ്രതിമാസ വാടകയായി ഈടാക്കുന്നത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ വൃത്തിഹീനമായ സാഹചര്യമാണ് ഇവിടെയുള്ളത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ഹരികൃഷ്ണപിള്ള, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. മുരളീധരന്‍, മെഡിക്കല്‍ കോളജ് എസ്.ഐ എ. ഹബീബുല്ല എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എ.എസ്.ഐമാരായ അഹമ്മദ്‌കോയ, ഗോപിനാഥ്, എക്‌സൈസ് പ്രിവന്റീവ് ഓഫിസറായ പി. വിനോദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്. സജു, ധനീഷ്‌കുമാര്‍, മനു, ഒ.ടി മനോജ് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago