മോദിക്ക് തന്ത്രം പറഞ്ഞുകൊടുത്തയാളും വിമര്‍ശനമുന്നയിച്ചു
മുംബൈ:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നോട്ട് അസാധുവാക്കാനുള്ള ഉപദേശം നല്‍കിയ ആളും വിമര്‍ശനവുമായി രംഗത്ത്. നോട്ട് അസാധുവാക്കാന്‍ ഉപദേശം നല്‍കിയ വിദഗ്ധനും പൂനൈ ആസ്ഥാനമായുള്ള അര്‍ധക്രാന്തി പ്രതിസ്താന്‍ സ്ഥാപകനുമായ അനില്‍ ബോകിലാണ് രംഗത്തെത്തിയത്.
മുംബൈ മിറര്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നോട്ട് അസാധുവാക്കാനുള്ള തീരുമാനം നന്നായെന്നും പക്ഷേ തീരുമാനം നടപ്പാക്കിയതില്‍ അമ്പേ പരാജയപ്പെട്ടുവെന്നുമാണ് ബോക്കിലിന്റെ കുറ്റപ്പെടുത്തല്‍.താന്‍ നല്‍കിയ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം അറിയിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. ജൂലൈയില്‍ നടന്ന യോഗത്തിലാണ് ഈ ആശയം മോദിയുമായി പങ്കുവച്ചത്. എങ്ങനെയാണ് ഇക്കാര്യം പ്രഖ്യാപിക്കേണ്ടതെന്നും പ്രയോഗിക്കേണ്ടതെന്നും പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ നല്‍കിയ അഞ്ച് പ്രധാന നിര്‍ദേശങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് സര്‍ക്കാര്‍ എടുത്തതെന്നും അനില്‍ ബോക്കില്‍ കുറ്റപ്പെടുത്തി. 16 വര്‍ഷമായി നോട്ട് നിരോധനമെന്ന ഈ ആശയം സംഘടന മുന്നോട്ട് വെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."